മയ്യിൽ: മയ്യിൽ സർവീസ് സഹകരണ ബാങ്ക് സരണി കൾച്ചറൽ ഫോറത്തിന്റെ നേതൃത്വത്തിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. മയ്യിൽ ബാങ്ക് പ്രസിഡണ്ട് പി.വി.മോഹനൻ ഉദ്ഘാടനം ചെയ്തു. സി. പി. നാസർ അധ്യക്ഷത വഹിച്ചു. ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാകമ്മിറ്റി അംഗം കെ.പി.രാമകൃഷ്ണൻ മാസ്റ്റർ സാംസ്കാരിക പ്രഭാഷണം നടത്തി. ബാങ്ക് വൈസ് പ്രസിഡണ്ട് എ.പി.സൈനുദ്ദീൻ, ബാങ്ക് സെക്രട്ടറി കെ.മനോജ് കുമാർ, കെ സി. ഇ. യു. സെക്രട്ടറി കെ. കെ. കൃഷ്ണൻ എന്നിവർ സംസാരിച്ചു. ടി. കെ. സുധീഷ് സ്വാഗതവും എ. സുനിൽകുമാർ നന്ദിയും പറഞ്ഞു. തുടർന്ന് ഓണസദ്യയും ജീവനക്കാരുടെ വിവിധ കലാകായിക പരിപാടികളും അരങ്ങറി.
Post a Comment