Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL ചേലേരി നേതാജി സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയo സംഘടിപ്പിച്ച വായനാ പക്ഷാചരണം സമാപിച്ചു.

ചേലേരി നേതാജി സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയo സംഘടിപ്പിച്ച വായനാ പക്ഷാചരണം സമാപിച്ചു.

 വായനാ പക്ഷാചരണം സമാപിച്ചു.



കൊളച്ചേരി:ചേലേരി നേതാജി സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയo സംഘടിപ്പിച്ച വായനാ പക്ഷാചരണം വിവിധ പരിപാടികളോടെ സമാപിച്ചു. പി. എൻ.പണിക്കർ അനുസ്മരണം, ഉന്നത വിജയികളെ അനുമോദിക്കൽ, പുസ്തകപ്രദർശനം, പുസ്തക പരിചയം ജി ശങ്കരപ്പിള്ള , ഇടപ്പള്ളി രാഘവൻപിള്ള , വൈക്കം മുഹമ്മദ് ബഷീർ, ഐ.വി.ദാസ് എന്നിവരെ അനുസ്മരിച്ചുള്ള പരിപാടികൾ എന്നിവ നടന്നു. തളിപ്പറമ്പ് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് വി.എം.വിമല ഉദ്ഘാടനം ചെയ്തു. പ്രഭാഷകനും മുൻ ദേശീയ അദ്ധ്യാപക അവാർഡ് ജേതാവുമായ രാധാകൃഷ്ണൻ മാണിക്കോത്ത് വിജയികളെ ആദരിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡണ്ട് പി.വിനോദ്, എം അനന്തൻ, കെ.വി.സുധീർ , കെ.മുരളീധരൻ , പി.ശശിധരൻ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. വായനശാല വനിത വേദി പ്രസിഡന്റ് ഇ.പി.നിഷാ ദേവി,വിലാസിനി എന്നിവർ സംസാരിച്ചു. വായനശാല പ്രസിഡണ്ട് എൻ.വി.പ്രേമാനന്ദൻ അദ്ധ്യക്ഷം വഹിച്ചു. വായനശാല സെക്രട്ടറി കെ.എം.രാജശേഖരൻ, ബേബിരഞ്ജിത്ത് എന്നിവർ സംസാരിച്ചു.
.......................................
എം.കെ.ഹരിദാസൻ
റിപ്പോർട്ടർ.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്