എസ്എസ്എൽസി, പ്ലസ് ടു വിജയികളെ ഡിവൈഎഫ്ഐ നാറാത്ത് ചോയിച്ചേരി യൂണിറ്റിന്റെ നേതൃത്വത്തിൽ അനുമോദിച്ചു.
ഡിവൈഎഫ്ഐ ചോയിച്ചേരി യൂണിറ്റ് വൈസ് പ്രസിഡണ്ട് ജിഷ്ണുവിൻ്റെ അധ്യക്ഷതയിൽ ബ്ലോക്ക് കമ്മിറ്റി അംഗം ലിജിൻ മുല്ലപ്പള്ളി സമ്മേളനം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സുദീപ് സ്വാഗതവും പറഞ്ഞു.
യൂണിറ്റിന്റെ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെയും തിരഞ്ഞെടുത്തു.
അനൂപ് കെ സെക്രട്ടറി, ആകാശ് കെ പി, സുദീപ് കെ എന്നിവരെ ജോയിൻ സെക്രട്ടറിയായും, പ്രസിഡണ്ടായി ഗ്രീഷ്മ സിയെയും, ജിഷ്ണു, ആദർശ് എന്നിവരെ വൈസ് പ്രസിഡണ്ടായും യോഗത്തിൽ തീരുമാനിച്ചു.
അനൂപ് കെ, ആകാശ് കെ പി, സനൽ കെ, ഗ്രീഷ്മ സി, ആദർശ്, സുദീപ് കെ, ജിഷ്ണു, വിജേഷ് കെ വി, വേദ എന്നിവരെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായും, യൂണിറ്റിൽ ഡിവൈഎഫ്ഐയുടെ പൊതിച്ചോറ് പോലുള്ള പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കാനും കമ്മിറ്റി തീരുമാനിച്ചു.
Post a Comment