മുകളില്‍ വൈദ്യുതിലൈന്‍: തൊട്ടു താഴെയുണ്ട്് അപകടഭീഷണിയില്‍ രണ്ട് കമാനത്തൂണുകള്‍.
അപകട ഭീഷണിയെ തുടര്‍ന്ന് പ്രവൃത്തി നിര്‍ത്തി വെച്ചിട്ട് വര്‍ഷങ്ങള്‍
പടം. 29hari76 ചട്ടുകപ്പാറയിലെ പ്രധാന ബസ് സ്റ്റോപ്പിനരികെയുളള ത്രീ ഫേസ് വൈദ്യൂതിലൈനിനു തൊട്ടു താഴെയായി കോണ്‍ക്രീറ്റ് തൂണിനായി വര്‍ഷങ്ങള്‍ക്കു മുമ്പേ കെട്ടി വെച്ച കമ്പികള്‍.
ചട്ടുകപ്പാറ: മുകളിലൂടെ ത്രീഫേസ് വൈദ്യൂതി ലൈന്‍. മുട്ടിയുരുമ്മി കമാനം സ്ഥാപിക്കാനായി നിര്‍മിച്ച ഇരുമ്പു കമ്പികള്‍. താഴെ ബസ് കാത്തിരിപ്പു കേന്ദ്രവും ഓട്ടോറിക്ഷ സ്റ്റാന്‍ഡും. ഇത് കുറ്റിയാട്ടൂര്‍ പഞ്ചായത്തിലെ ചട്ടുകപ്പാറ ടൗണിലെ കാഴ്ച. എട്ട് വര്‍ഷങ്ങള്‍ക്കു മുമ്പ് ചട്ടുകപ്പാറ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ കമാനത്തിനായി പണിത കമാനത്തിന്റെ കൂറ്റന്‍ തൂണുകളാണിത്. റോഡിനിരിവശവും ചെങ്കല്ലു കൊണ്ട് ഒരു മീറ്റര്‍ ചുറ്റളവില്‍ പണിത തൂണിനു നടുവിലായി പില്ലറിനായി കമ്പികളും നാട്ടിയിട്ടുണ്ട്. കമാനം വൈദ്യൂതി ലൈനിനു മുട്ടി അപകട സാധ്യത ഉണ്ടാകുമെന്നതിനാലാണ് പ്രവൃത്തി നിര്‍ത്തി വെച്ചതെന്നാണറിയുന്നത്. സ്‌കൂള്‍ വികസന സമിതിയുടെ നേതൃത്വത്തിലാണ് കമാന നിര്‍മാണം നടത്തിയിരുന്നത്. എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നോക്കു കുത്തിയായി മാറിയ തൂണുകള്‍ പൊളിച്ചു മാറ്റാന്‍ ആരും തയ്യാറായിട്ടില്ല. പാതി പൂര്‍ത്തിയാക്കിയ തൂണുകള്‍ വാഹന ഗതാഗതത്തിനും മറ്റും തടസ്സമായി മാറിയിരിക്കയാണ്. ചട്ടുകപ്പാറ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് അരികിലായി കമാനം പണിയുകയും ചെയ്തു. സഥലം മുടക്കിയായി നിലകൊള്ളുന്ന കമാന തൂണുകള്‍ പൊളിച്ചു മാറ്റി ടൗണ്‍ മനോഹരമാക്കണമെന്നാണ് നാട്ടുകാരും ഓട്ടോ റിക്ഷ ഡ്രൈവര്‍മാരും ആവശ്യപ്പെടുന്നത്. ചട്ടുകപ്പാറ - കോറലാട് റോഡിലാണിത്.
Post a Comment