![]() |
ആശയ രൂപവത്കരണ സംവാദം ബിനോയ് മാത്യൂ ഉദ്ഘാടനം ചെയ്യുന്നു. |
മയ്യില്‍: പുതുകാലത്തെ ഗ്രാമീണ വായനശാലകള്‍ എന്ന വിഷയത്തില്‍ തായംപൊയില്‍ സഫ്ദര്‍ ഹാശ്മി വായനശാല ആന്‍ഡ് ഗ്രന്ഥാലയം ആശയ രൂപവത്കരണ സംവാദം സംഘടിപ്പിച്ചു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട് ലൈബ്രറി കൗണ്‍സിലംഗങ്ങള്‍, ഗ്രന്ഥശാല പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വളപട്ടണം പഞ്ചായത്ത് ലൈബ്രേറിയന്‍ ബിനോയ് മാത്യു വിഷയാവതരണം നടത്തി. ലൈബ്രറി കൗണ്‍സില്‍ ജില്ലാ സെക്രട്ടറി പി.കെ. വിജയന്‍ മോഡറേറ്ററായി. ജില്ലാ എക്‌സിക്യൂട്ടീവ് അംഗം പി.ജനാര്‍ദ്ധനന്‍, പ്രസിഡന്റ് വി.എം.വിമല, സെക്രട്ടറി ഇ.കെ. അജിത്കുമാര്‍,വിനോദ് തായക്കര,പി.പി. സതീഷ്‌കുമാര്‍,പി. ഉല്ലാസന്‍, കെ.സി. ശ്രീനിവാസന്‍, തുടങ്ങിയവര്‍ സംസാരിച്ചു. ക്ലസ്റ്റര്‍ ലൈബ്രറി, ടോയ് ലൈബ്രറി, ഓര്‍മകളുടെ രേഖപ്പെടുത്തല്‍,വായനശാല മികവുകളുടെ കാര്‍ണിവല്‍ എന്നീ ആശയങ്ങള്‍ പരിപാടിയില്‍ ഉയര്‍ന്നു.
എം.കെ.ഹരിദാസൻ
റിപ്പോർട്ടർ,
മയ്യിൽ വാർത്തകൾ
Post a Comment