മയ്യില്‍ ഇടൂഴി മാധവന്‍ നമ്പൂതിരി സ്മാരക ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിവിധ ക്ലബ്ബുകള്‍ സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവത്കരണ പരിപാടിയുടെ ഭാഗമായി നടന്ന സ്‌കിറ്റില്‍ നിന്ന്.
മയ്യില്‍: ലഹരി വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി മയ്യില്‍ ഇടൂഴി മാധവന്‍ നമ്പൂതിരി സ്മാരക ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിവിധ ക്‌ളബ്ബുകള്‍ ചേര്‍ന്ന് ബോധവത്കരണ പരിപാടികള്‍ നടത്തി.മയ്യില്‍ ബസ് സ്റ്റാന്‍ഡില്‍ നടന്ന പരിപാടി പ്രഥമാധ്യാപകന്‍ മനോജ് മണ്ണേരി ഉദ്ഘാടനം ചെയ്തു. ശാന്തിഭൂഷണ്‍ അധ്യക്ഷത വഹിച്ചു. സ്റ്റുഡന്റ് പോലീസ് കേഡറ്റ്, ജൂനിയർ റെഡ് കോസ്, എന്‍സിസി., ലിറ്റില്‍ കൈറ്റ്‌സ്, ഗൈഡ്‌സ്, സാമൂഹ്യശാസ്ത്ര ക്ലബ്ബ് എന്നിവ ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്. ഡോ.ബി.ഉണ്ണി, സി.പി.ഒ. പി.വി.പ്രസീത, ജേഷ്മ, ഷൈദ, ബീന തുട
ങ്ങിയ അധ്യാപകർ നേതൃത്വം നല്‍കി.
Post a Comment