Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL തിലക് പാര്‍ക്കിലെ അപകടകരമായ മരങ്ങള്‍ മുറിച്ചു മാറ്റണം: .

തിലക് പാര്‍ക്കിലെ അപകടകരമായ മരങ്ങള്‍ മുറിച്ചു മാറ്റണം: .

 തിലക് പാര്‍ക്കിലെ അപകടകരമായ മരങ്ങള്‍ മുറിച്ചു മാറ്റണം:
പടം18hari60 കരിങ്കല്‍ക്കുഴി തിലക് പാര്‍ക്കിലെ കൂറ്റന്‍ മരങ്ങളുടെ ശാഖകള്‍ റോഡില്‍ പൊട്ടി വീണ നിലയില്‍.
 കൊളച്ചേരി: കരിങ്കല്‍ക്കുഴിയിലെ തിലക് പാര്‍ക്കിലെ  കൂറ്റന്‍ മരങ്ങളുടെ ശാഖകള്‍ പ്രധാന റോഡിലേക്ക് പൊട്ടി വീണുണ്ടാകുന്ന അപകടങ്ങള്‍ ഇല്ലാതാക്കണമെന്ന്  സിപിഎം കൊളച്ചേരി ലോക്കല്‍ കമ്മിറ്റി ജല,ചേന വകുപ്പിനോട് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയില്‍ മയ്യില്‍- പുതിയതെരു പ്രധാന റോഡിലേക്ക് കാറ്റാടി മരം വീണ് റോഡ് ഗതാഗതത്തിന് തടസ്സമുണ്ടാക്കിയിരുന്നു. കഴിഞ്ഞ എല്ലാ വര്‍ഷങ്ങളിലും സമാനമായ സംഭവങ്ങള്‍ ഫണ്ടായിട്ടുണ്ടെന്നും മരങ്ങള്‍ മുറിച്ചു മാറ്റണമെന്നും സെക്രട്ടറി ശ്രീധരന്‍ സംഘമിത്ര അധികൃതരോട് ആവശ്യപ്പെട്ടു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്