Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL എഴുതപ്പെടാത്ത കഥ പറയുന്ന വായനശാല ഒരുക്കി കുറ്റിയാട്ടൂര്‍ യു.പി. സ്‌കൂള്‍.

എഴുതപ്പെടാത്ത കഥ പറയുന്ന വായനശാല ഒരുക്കി കുറ്റിയാട്ടൂര്‍ യു.പി. സ്‌കൂള്‍.

  കുറ്റിയാട്ടൂര്‍കെഎകെഎന്‍എസ് യുപി സ്‌കൂളില്‍ തയ്യാറാക്കിയ ഹ്യൂമന്‍ ലൈബ്രറിയുടെ ഉദ്ഘാടനം ബി.പി.സി. എം.വി.നാരായണന്‍ ചേടിച്ചേരി നിര്‍വഹിക്കുന്നു



 മയ്യില്‍:പുസ്തകത്തില്‍ എഴുതിവെക്കാത്ത ജീവിത പാഠങ്ങള്‍ നേരിട്ട് പറയുന്ന വായനശാല ഒരുക്കി കുറ്റിയാട്ടൂര്‍ കെഎകെഎന്‍എസ് യു.പി. സ്‌കൂള്‍. വ്യത്യസ്ഥ മേഖലകളിലുള്ളവരുടെ വലിയ കഥകള്‍ പറയുന്നത് കേള്‍ക്കലാണ് 'ഹ്യൂമന്‍ ലൈബ്രറി' യില്‍ ഉണ്ടാകുക.  ഇതിനായി നിലവിലുള്ള സ്‌കൂള്‍ ലൈബ്രറിയില്‍ പ്രത്യേക സ്ഥലം കണ്ടെത്തിയിട്ടുണ്ട്. മാസത്തില്‍ ഒരു ദിവസമാണിവിടെ അവതരണമുണ്ടാകുക. കാര്‍ഷികം, ആരോഗ്യം, ജീവകാരുണ്യം,  സംരഭകത്വം, അധ്യാപനം തുടങ്ങി നിത്യ ജീവിതത്തില്‍ വിദ്യാര്‍ഥികള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളിലാണ് സംവദിക്കല്‍.സമഗ്ര ശിക്ഷ തളിപ്പറമ്പ് സൗത്ത് ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ എം.വി. നാരായണന്‍ ചേടിച്ചേരിയാണ് പ്രഥമ അവതരണം നടത്തിയത്.വിദ്യാഭ്യാസത്തിനായി കീലോമീറ്ററുകള്‍ നടന്ന് വിദ്യാലയങ്ങളിലെത്തിയതും കുട്ടിക്കാലത്തെ കളികള്‍, ഭ

ക്ഷണരീതികള്‍ തുടങ്ങിയവയെകുറിച്ചാണ് അവതരണം നടത്തിയത്. മുതിര്‍ന്നവരെ കൂടാതെ കുട്ടികളും ഹ്യൂമന്‍ ബുക്ക് ആയി വരും. ജില്ലയിലെ ആദ്യത്തെ ഹ്യൂമണ്‍ ലൈബ്രറി ആശയമാണ് കുറ്റിയാട്ടൂരില്‍ നടപ്പാക്കിയത്.


എം.കെ. ഹരിദാസൻ - റിപ്പോർട്ടർ.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്