Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL ബാലസംഘം വേശാല വില്ലേജ് സമ്മേളനം സംഘടിപ്പിച്ചു

ബാലസംഘം വേശാല വില്ലേജ് സമ്മേളനം സംഘടിപ്പിച്ചു

ചട്ടുകപ്പാറ : ചട്ടുകപ്പാറ ബാങ്ക് ഹാളിൽ വച്ച് ബാലസംഘം വേശാല വില്ലേജ് സമ്മേളനം നടന്നു. ബാലസംഘം കണ്ണൂർ ജില്ലാ വെസ്പ്രസിഡണ്ട് ദർശന കാരായി ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ കെ.ഗണേശൻ സ്വാഗതം പറഞ്ഞു.ചടങ്ങിൽ വില്ലേജ് പ്രസിഡണ്ട് ആരാധ്യ അധ്യക്ഷത വഹിച്ചു. എസ്.എം.എലേന അനുശോചന പ്രമേയം അവതരിപ്പിച്ചു. സെക്രട്ടറി നന്ദിത് കൃഷ്ണ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഏരിയ കൺവീനർ കെ.മധു , വില്ലേജ് കൺവീനർ കെ. പ്രീതി എന്നിവർ സംസാരിച്ചു. സജീവൻ കുയിലൂർ അവതരിപ്പിച്ച "പാട്ടും കളിയും" എന്ന പരിപാടിയും അരങ്ങേറി.  വില്ലേജ് സെക്രട്ടറിയായി എലേന എസ് എം, പ്രസിഡണ്ടായി ശ്രീനന്ദ.സി, ജോ. സെക്രട്ടറിമാരായി അഭിനവ്, അൻവിയ, വൈസ് പ്രസിഡണ്ട്മാരായി അഭയ്, സാഷ പ്രശാന്ത്, വില്ലേജ് കൺവീനറായി പ്രീതി.കെ,ജോ: കൺവീനർമാരായി ടി. മനോജ്, വിനോദ് വേശാല എന്നിവരെയും തെരഞ്ഞെടുത്തു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്