Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ സ്റ്റാഫ് അസ്സോസിയേഷന്‍ ഏര്‍പ്പെടുത്തിയ ഐ.വി.ദാസ് പുരസ്‌കാരംസഫ്ദര്‍ഹാശ്മി വായനശാല ലൈബ്രേറിയന്‍ എന്‍.അജിതക്ക് സമ്മാനിച്ചു.

സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ സ്റ്റാഫ് അസ്സോസിയേഷന്‍ ഏര്‍പ്പെടുത്തിയ ഐ.വി.ദാസ് പുരസ്‌കാരംസഫ്ദര്‍ഹാശ്മി വായനശാല ലൈബ്രേറിയന്‍ എന്‍.അജിതക്ക് സമ്മാനിച്ചു.

  ഐ.വി.ദാസ് പുരസ്‌കാരം എന്‍.അജിതക്ക് സമ്മാനിച്ചു.



 ഐ.വി.ദാസ് പുരസ്‌കാരം തായംപൊയില്‍ സഫ്ദര്‍ഹാശ്മി വായനശാല ലൈബ്രേറിയന്‍ എന്‍.അജിതക്ക് മുന്‍ എം.പി. കെ.കെ. രാഗേഷ് സമ്മാനിക്കുന്നു.
മയ്യില്‍:  സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ സ്റ്റാഫ് അസ്സോസിയേഷന്‍ ഏര്‍പ്പെടുത്തിയ ഐ.വി.ദാസ് സ്മാരക പുരസ്‌കാരം  എന്‍.അജിതക്ക് കൈമാറി. മുന്‍എം.പി. കെ.കെ.രാഗേഷ് പുരസ്‌കാരം സമ്മാനിച്ചു.  തായംപൊയില്‍ സഫ്ദര്‍ ഹാശ്മി സ്മാരക ഗ്രന്ഥാലയത്തിലെ ലൈബ്രേറിയനാണ്. നൂതനാശയങ്ങള്‍ നടപ്പാക്കുന്ന സംസ്ഥാനത്തെ  മികച്ച ലൈബ്രേറിയനാണ്  പതിനായിരം രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്‌കാരം.  വായനശാല ഹാളില്‍ നടന്ന പരിപാടിയില്‍ അസ്സോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് പി.ബിജു അധ്യക്ഷത വഹിച്ചു.  ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.കെ.വിജയന്‍ ഐ.വി. ഭാസ് അനുസ്മരണം നടത്തി. വിദ്യാഭ്യാസ പുരസ്‌കാരങ്ങള്‍ അഭിനവ് ഫ്രാന്‍സിസ്,  നിലീന പ്രസാദ് എന്നിവര്‍ ഏറ്റുവാങ്ങി.  ലൈബ്രറി കൗണ്‍സില്‍ താലൂക്ക് പ്രസിഡന്റ് ഇ.കെ. അജിത്കുമാര്‍, പഞ്ചായത്തംഗം എം.ഭരതന്‍,പ്രസാദ് കൂടാളി,ലി.ടി.രാജേഷ്, സി.സിനി, ഡി.ബിന്ദു, യു.കെ.ശിവകുമാരി, വായനശാല സെക്രട്ടറി കെ.സി.ശ്രീനിവാസന്‍, പ്രസിഡന്റ് എം.വി.സുമേഷ്, ലൈബ്രേറിയൻ എന്‍.അജിത എന്നിവര്‍ സംസാരിച്ചു.

എം.കെ. ഹരിദാസൻ ...റിപ്പോർട്ടർ...


0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്