![]() |
മയ്യില്‍ പഞ്ചായത്ത് ജനകീയാസൂത്രണം പദ്ധതിയിലുള്‍പ്പെടുത്തി നടപ്പിലാക്കുന്ന കുഞ്ഞിക്കൈകളില്‍ കുഞ്ഞിക്കോഴി പദ്ധതി പ്രസിഡന്റ് എം.വി.അജിത ഉദ്ഘാടനം ചെയ്യുന്നു |
മയ്യില്‍: പഞ്ചായത്ത് ജനകീയാസൂത്രണം പദ്ധതി വഴി യു.പി. ക്ലാസ്സുകളിലെ വിദ്യാര്‍ഥികള്‍ക്ക് കോഴികളും തീറ്റയും വിതരണം ചെയ്തു. കുഞ്ഞിക്കൈകളില്‍ കുഞ്ഞിക്കോഴി എന്ന പേരില്‍ തിരഞ്ഞെടുത്ത് വിദ്യാര്‍ഥികള്‍ക്കാണ് ഗ്രാമശ്രീ ഇനത്തില്‍പെട്ട കോഴിക്കുഞ്ഞുങ്ങളെയും തീറ്റയും മരുന്നും വിതരണം ചെയ്തത്. മുല്ലക്കൊടി യു.പി.സ്‌കൂളില്‍ നടന്ന പരിപാടിയില്‍ പഞ്ചായത്ത് പ്രസിഡന്റ് എം.വി.അജിത ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ കാര്യ ചെയര്‍പേഴ്‌സണ്‍ വി.വി. അനിത അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം എം. അസ്സൈനാര്‍, പി.പ്രീത,ഇ.എം. സുരേഷ്ബാബു, സ്റ്റാഫ് സെക്രട്ടറി അബ്ദുള്‍ ഷുക്കൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Post a Comment