Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL കൊളച്ചേരിയില്‍ കോണ്‍ഗ്രസില്‍ നിന്ന് കൂട്ടത്തോടെ വെല്‍ഫെയര്‍ പാര്‍ട്ടിയിലേക്ക്

കൊളച്ചേരിയില്‍ കോണ്‍ഗ്രസില്‍ നിന്ന് കൂട്ടത്തോടെ വെല്‍ഫെയര്‍ പാര്‍ട്ടിയിലേക്ക്

 

കൊളച്ചേരിയില്‍ കോണ്‍ഗ്രസില്‍ നിന്ന്  കൂട്ടത്തോടെ വെല്‍ഫെയര്‍ പാര്‍ട്ടിയിലേക്ക്
 
പടം. 22hari68  കൊളച്ചേരി നൂഞ്ഞേരി കോളനിയില്‍ നിന്ന്  വെല്‍ഫെയര്‍ പാര്‍ട്ടിയിലേക്ക്  പുതുതായി അംഗത്വമെടുത്തവരെ ഷാളണിയിച്ചപ്പോള്‍
കൊളച്ചേരി: കോണ്‍ഗ്രസിന്റെ പത്തോളം പ്രവര്‍ത്തകര്‍ വെല്‍ഫെയര്‍ പാര്‍ട്ടിയില്‍ അംഗത്വമെടുത്തു. കൊളച്ചേരി പഞ്ചായത്തിലെ നൂഞ്ഞേരി ഉന്നതിയില്‍ നിന്നാണ് വികസന മുരടിപ്പിന്റെ പേരില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയിലേക്ക് അംഗത്വമെടുത്തത്. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള  കൊളച്ചേരി സര്‍വീസ് ബേങ്ക് ഓഡിറ്റോറിയത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.  വെല്‍ഫെയര്‍ പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റ്  റസാഖ് പലേരി ഷാള്‍ അണിയിച്ച് ഉദ്ഘാടനം ചെയ്തു.  ചേലേരി മുക്കിലെ വ്യാപാരികള്‍,  ഉന്നത വിജയം നേടിയവര്‍, പവര്‍ ലിഫ്റ്റിങ്ങ് ചാമ്പ്യന്‍ മഹേഷ് ബാബു,  അമീര്‍ പുല്ലൂപ്പി, അബ്ദുള്‍ സത്താര്‍ തുടങ്ങിയവര്‍ക്കുള്ള അനുമോദനവും നടത്തി.  നൗഷാദ് ചേലേരി അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് സാദിഖ് ഉളിയില്‍, സി.കെ. മുനവിര്‍, ഷാറോസ് സജ്ജാദ്, ഷാജഹാന്‍ ഐച്ചേരി,  യു.വി.സുബൈദ,  കെ.പി. സീനത്ത്എം.വി. മുഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു.

 പ്രവര്‍ത്തകരെ തെറ്റിദ്ധരിപ്പിച്ച് അംഗത്വമെടുപ്പിച്ചത്.

 നൂഞ്ഞേരിയിലെ  നാലോളം  കോണ്‍ഗ്രസ് അനുഭാവികളെ അനുമോദന സദസ്സിന് മാത്ര ക്ഷണിച്ച് ഷാളണിയിക്കുക മാത്രമാണ് നടത്തിയതെന്നും മറ്റുള്ളവര്‍ വിവിധ പാര്‍ട്ടികളിലുള്ളവരാണ്.  

കെ.എം.ശിവദാസന്‍,
മുന്‍ പ്രസിഡന്റ്, കൊളച്ചേരി ബ്ലോക്ക് കോണ്‍ഗ്രസ്.

0/Post a Comment/Comments