ചന്ദ്രന്‍ തെക്കെയില്‍ അനുസ്മരണം
പടം. 13hari3 വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ ചന്ദ്രന്‍ തെക്കെയില്‍ അനുസ്മരണവും ഇറ്റാക്‌സ് കുടുംബസംഗമവും സംസ്ഥാന മുന്നാക്ക ക്ഷേമ കോര്‍പ്പറേഷന്‍ ഡയരക്ടര്‍ കെ.സി. സോമന്‍ നമ്പ്യാര്‍ ഉദ്ഘാടനം ചെയ്യുന്നു.
കൊളച്ചേരി: വിദ്യാഭ്യാസ പ്രവര്‍ത്തകനും നാടക പ്രവര്‍ത്തകനുമായ ചന്ദ്രന്‍ തെക്കെയില്‍ അനുസ്മരണവും ഇറ്റാക്‌സ് കുടുംബ സംഗമവും നടത്തി. കരിങ്കല്‍ക്കുഴി നണിയൂര്‍ എ.എല്‍.പി. സ്‌കൂളില്‍ നടന്ന പരിപാടി സംസ്ഥാന മുന്നാക്ക ക്ഷേമ കോര്‍പ്പറേഷന്‍ ഡയരക്ടര്‍ കെ.സി. സോമന്‍ നമ്പ്യാര്‍ ഉദ്ഘാടനം ചെയ്തു. കെ.എന്‍. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പി.കെ.സരസ്വതി, ചന്ദ്രന്‍ കയരളം,അശോകന്‍ മഠപ്പുരക്കല്‍, എ.മുരളീധരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പരിപാടിയോടനുബന്ധിച്ച് ജില്ലാതല ക്വിസ് മല്‍സരവും നടത്തി. ചെക്കിക്കുളം രാധാകൃഷ്ണ യു.പി. സ്‌കൂളിലെ സിയോന ജനീഷ്, പി. കാര്‍ത്തിക് ടീം ഒന്നാം സ്ഥാനവും ചട്ടുകപ്പാറ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലെ ടി.പി.ദര്‍ശിത്, കെ. നക്ഷത്ര ടീം എന്നിവര്‍ രണ്ടാം സ്ഥാനവും നേടി. സീനിയര്‍ വിഭാഗത്തില്‍ കൂത്തുപറമ്പ് ഹയര്‍ സെക്കന്‍ഡറിയിലെ എ. വേദിക ഒന്നാം സ്ഥാനവും മയ്യില്‍ ഇടൂഴി മാധവന്‍ നമ്പൂതിരി സ്മാരക ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കൃഷ്ണവേണി എസ്. പ്രശാന്ത് രണ്ടാം സ്ഥാനവും നേടി. മൂന്നാം സ്ഥാനത്തിന് ചട്ടുകപ്പാറ ഗവ. ഹൈസ്‌കൂളിലെ കെ.സി. നിവേദ്യ അര്‍ഹയായി.
Post a Comment