കെഎസ്ടിഎ തളിപ്പറമ്പ് സൗത്ത് ഉപജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പഠന ക്യാമ്പും പ്രവര്‍ത്തക കണ്‍വെന്‍ഷനും സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ എം. ഷാജര്‍ ഉദ്ഘാടനം ചെയ്യുന്നു.
മയ്യില്‍: കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് അസ്സോസിയേഷന്‍ (കെഎസ്ടിഎ) തളിപ്പറമ്പ് സൗത്ത് ഉപജില്ല പഠന ക്യാമ്പും പ്രവര്‍ത്തക കണ്‍വെന്‍ഷനും സംഘടിപ്പിച്ചു. മയ്യില്‍ ഇടൂഴി മാധവന്‍ നമ്പൂതിരി സ്മാരക ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി സംസ്ഥാന യുവജന കമ്മീഷന്‍ ചേയര്‍പേഴ്‌സണ്‍ എം.ഷാജര്‍ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.പ്രദീഷ് അധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറര്‍ വി.വി.വിനോദ്കുമാര്‍ ക്ലാസ്സെടുത്തു. ജില്ലാ എക്‌സിക്യൂട്ടീവ് അംഗം പി.പി.സുരേഷ്ബാബു,ഉപജില്ലാ സെക്രട്ടറി ടി.രാജേഷ്, കെ.കെ.വിനോദ്കുമാര്‍, പി.സിതാര, ബി.കെ.വിജേഷ്, കെ.കെ.പ്രസാദ് എന്നിവര്‍ സംസാരിച്ചു.
Post a Comment