Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL ശ്രീ ശങ്കര വിദ്യാനികേതനിൽ ഗുരുപൂർണിമ ആഘോഷിച്ചു

ശ്രീ ശങ്കര വിദ്യാനികേതനിൽ ഗുരുപൂർണിമ ആഘോഷിച്ചു

മയ്യിൽ: കുറ്റ്യാട്ടൂർ ശ്രീ ശങ്കര വിദ്യാനികേതന്റെ ആഭിമുഖ്യത്തിൽ വിശ്വഗുരു വേദവ്യാസന്റെ ജന്മദിനം ഗുരുപൂർണിമ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. സ്കൂൾ പ്രിൻസിപ്പാൾ എം. സ്നേഹജ ടീച്ചറുടെ അധ്യക്ഷതയിൽ നവോദയ വിദ്യാലയ റിട്ട. പ്രിൻസിപ്പാൾ ഡോ.കെ.ഒ. രത്നാകരൻ ഉദ്ഘാടനം ചെയ്തു. കെ.വി.രാജധന്യ ടീച്ചർ ഗുരുപൂജ സന്ദേശം നൽകി. കെ.വി.നാരായണൻ മാസ്റ്റർ, ടി.വി.രാധാകൃഷ്ണൻ, കെ.വി.കൃപ ടീച്ചർ തുടങ്ങിയവർ സംസാരിച്ചു. അഗ്നിഹോത്രത്തോടെ ആരംഭിച്ച ചടങ്ങിൽ വിദ്യാർത്ഥികൾ ഗുരുപാദുകാസ്തോത്രം ചൊല്ലി. ഗ്രാമത്തിലെ മുതിർന്ന ഗുരുശ്രേഷ്ഠൻമാരെ ആദരിച്ചു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്