Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL വള്ളിയോട്ടു വയല്‍ ജയകേരള വായനശാല ആന്‍ഡ് ഗ്രന്ഥാലയം സംഘടിപ്പിച്ച വായനാപക്ഷാചരണം സമാപിച്ചു.

വള്ളിയോട്ടു വയല്‍ ജയകേരള വായനശാല ആന്‍ഡ് ഗ്രന്ഥാലയം സംഘടിപ്പിച്ച വായനാപക്ഷാചരണം സമാപിച്ചു.

വള്ളിയോട്ടു വയല്‍ ജയകേരള വായനശാല ആന്‍ഡ് ഗ്രന്ഥാലയം സംഘടിപ്പിച്ച വായനാപക്ഷാചരണത്തിന്റെ സമാപനം മാധ്യമ പ്രവര്‍ത്തകന്‍ കെ. ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു.
മയ്യില്‍: വള്ളിയോട്ട് വയല്‍ ജയകേരള വായനശാല ആന്‍ഡ് ഗ്രന്ഥാലയം സംഘടിപ്പിച്ച വായനപക്ഷാചരണം സമാപിച്ചു.  വായനശാല ഹാളില്‍ നടന്ന സമാപന ചടങ്ങ് മാധ്യമ പ്രവര്‍ത്തകന്‍ കെ. ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഐ.വി. ദാസ് അനുസ്മരണവും നടത്തി.  പ്രസിഡന്റ് വി.വി.ദേവദാസന്‍ അധ്യക്ഷത വഹിച്ചു. വനിതാ വേദിയുടെ നേതൃത്വത്തില്‍ കവിതാലപനവും നടന്നു. കെ.നളിനി, വി.സി.കമലാക്ഷി, വി.വി.അജീന്ദ്രന്‍, ഇ.പി. രാജന്‍, കെ.വി.ഗീത, ടി.എന്‍.ശ്രീജ, സി.വി.വിജയശ്രീ, എം.വി.ഓമന, കെ.ശോഭന, പി.ഇന്ദിര, എം.വി.ഗൗരി, എന്‍.ബിന്ദു, എം.കെ.പ്രകാശന്‍, കെ. നാരായണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. സിവില്‍ എഞ്ചിനീയറിങ്ങില്‍ മികച്ച വിജയം നേടിയ കെ. സൗരവ്,  വായന മത്സര വിജയികള്‍ എന്നിവര്‍ക്കുള്ള അനുമോദനവും നടത്തി. 



0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്