Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL പ്രാംബനന്‍ ക്ഷേത്രത്തിലെ രാമകഥാപൈതൃക വാര്‍ത്ത ഉയര്‍ത്തിക്കാട്ടി രാമായണ പുസ്തക വിതരണം.

പ്രാംബനന്‍ ക്ഷേത്രത്തിലെ രാമകഥാപൈതൃക വാര്‍ത്ത ഉയര്‍ത്തിക്കാട്ടി രാമായണ പുസ്തക വിതരണം.

 പ്രാംബനന്‍ ക്ഷേത്രത്തിലെ രാമകഥാപൈതൃക വാര്‍ത്ത ഉയര്‍ത്തിക്കാട്ടി  രാമായണ പുസ്തക വിതരണം.



  മാതൃഭൂമി വാരാന്തപതിപ്പില്‍ ഞായറാഴ്ച പ്രസിദ്ധീകരിച്ച ഇന്‍ഡോനീഷ്യയിലെ പ്രാംബനന്‍ ക്ഷേത്രത്തിലെ രാമകഥയെകുറിച്ചുള്ള പേജ് ഉയര്‍ത്തിക്കാട്ടി കെ.സി.സോമന്‍ നമ്പ്യാര്‍ 200 രാമായണ പുസ്തക വിതരണോദ്ഘാടനം നടത്തുന്നു.
മയ്യില്‍: വീണ്ടുമൊരു രാമായണ മാസം പടി കടന്നു വരുമ്പോള്‍ സംഘടിപ്പിച്ച  സൗജന്യ രാമായണ പുസ്തക വിതരണ ചടങ്ങിന്റെ ഉദ്ഘാടനം മാതൃഭൂമി വാരാന്തപതിപ്പ് ഉയര്‍ത്തി കാണിച്ച്.  നാറാത്ത് ചിദഗ്നി  സനാതന ധര്‍മപാഠശാല ഓണപ്പറമ്പ് ഓംകാരത്തില്‍ സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനവേദിയിലാണ് 13-ന് പ്രസിദ്ധീകരിച്ച ഇന്‍ഡോനീഷ്യയിലെ പ്രാംബനന്‍ എന്ന പുരാതന ക്ഷേത്ര സമുച്ചയത്തിലെ കല്ലില്‍ കൊത്തിയ രാമായണകഥയെ കുറിച്ചുള്ള വാര്‍ത്ത ഉറക്കെ വായിച്ചവതരിപ്പിച്ച് ചടങ്ങ് നടത്തിയത്. സംസ്ഥാന മുന്നാക്ക ക്ഷേമ കോര്‍പ്പറേഷന്‍ ഡയരക്ടര്‍ കെ.സി.സോമന്‍ നമ്പ്യാരാണ് ചടങ്ങ് നിര്‍വഹിച്ചത്.ബന്ധങ്ങളുടെ വേലി എടുത്ത് മാറ്റിയവരാണ് ലോകത്ത്  മഹനീയ കര്‍മങ്ങള്‍ ചെയ്തിട്ടുള്ളതെന്നും സമ്പൂര്‍ണ ജീവിത ദര്‍ശനം പകര്‍ന്നു തരുന്ന രാമകഥ പുതുതലമുറ വായിച്ച് ജീവിതത്തില്‍ പകര്‍ത്തണമെന്നും  അദ്ധേഹം പറഞ്ഞു. ചിദഗ്നി ചെയര്‍മാന്‍ കെ.എന്‍.രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.  സ്വാമി കൈവല്യാനന്ദ സരസ്വതി അനുഗ്രഹ പ്രഭാഷണം നടത്തി.ഒ.നാരായണന്‍, വി.പി.ജോമോന്‍, ഒ.സി.സൂരജ്, എം.ടി.ദേവദാസന്‍ എന്നിവര്‍ സംസാരിച്ചു. സംത്സംഗം മാസികയുടെ കൊട്ടിയൂര്‍ സ്പ്ലിമെന്റ് പ്രകാശനവും നടത്തി.  കര്‍ണാടക സംഗീതജ്ഞ വൈഷ്ണവി നമ്പ്യാരെ വേദിയില്‍ ആദരിച്ചു. 200 രാമായണ പുസ്തകങ്ങളാണ് സൗജന്യമായി വിതരണം ചെയ്തത.്‌

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്