Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL റോഡ് തകർന്നു: കായച്ചിറ - പള്ളിപ്പറമ്പ് റൂട്ടിൽ ബസ്സോട്ടം നിലച്ചു.

റോഡ് തകർന്നു: കായച്ചിറ - പള്ളിപ്പറമ്പ് റൂട്ടിൽ ബസ്സോട്ടം നിലച്ചു.

 റോഡ് തകർന്നു:കായച്ചിറ - പള്ളിപ്പറമ്പ് റൂട്ടിൽ ബസ്സോട്ടം നിലച്ചു. 

മഴയിൽ തകർന്ന കായച്ചിറ - പള്ളിപ്പറമ്പ് റോഡ്



കൊളച്ചേരി: കനത്ത മഴയിൽ തകർന്ന റോഡിലൂടെയുള്ള ബസ്സോട്ടം നിലച്ചതിൽ കായച്ചിറ - പള്ളിപ്പറമ്പ് റൂട്ടിൽ കടുത്ത യാത്ര ദുരിതം . കഴിഞ്ഞ രണ്ടു ദിവസമായാണ് ഈ റൂട്ടിൽ ബസുകൾ ഓട്ടം നിർത്തി വെച്ചത്. നിലവിൽ പള്ളിപ്പറമ്പിലേക്ക് വരേണ്ട ബസുകൾ കൊളച്ചേരി പറമ്പിൽ ഓട്ടം നിർത്തി തിരിച്ചു പോവുകയാണ്. ഇതോടെ വിദ്യാർഥികളടക്കം നിരവധിപേരാണ് പ്രയാസത്തിലായത്. പഞ്ചായത്തിന് കീഴിലുള്ള ഈ റോഡ് നിരവധി തവണ അറ്റകുറ്റ പണികൾ ചെയ്തുവെങ്കിലും നിലവിൽ വലിയ കുഴികൾ രൂപപ്പെട്ട് കാൽനടക്കുപോലും പറ്റാത്ത അവസ്ഥയിലാണ്.. ഏഴ് ബസുകളും നിരവധി മറ്റു വാഹനങ്ങളും കടന്നു പോകുന്ന ഈ റോഡ് പൊതു മരാമത്ത് എറ്റെടുത്തു നവീകരിക്കണ മെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്..

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്