അലിഫ് ടാലന്റ് ടെസ്റ്റ് മത്സരം ഇന്ന്
മയ്യിൽ : കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷൻ സംസ്ഥാന കമ്മിറ്റിക്ക് കീഴിൽ നടക്കുന്ന അലിഫ് ടാലന്റ് ടെസ്റ്റിൻ്റെ ഉപജില്ലാ തലമത്സരവും ഭാഷാ സമര അനുസ്മരണവും ജില്ലയിലെ വിവിധ സെന്ററുകളിൽ 12 ന് നടക്കും. സ്കൂൾ തല മത്സരത്തിൽ നിന്നും വിജയിച്ച എൽ.പി, യു.പി, എച്ച്,എസ്, എച്ച്.എസ്.എസ് വിഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളാണ് ഉപജില്ല മത്സരത്തിൽ പങ്കെടുക്കുന്നത്. ഉപജില്ലാ തല മത്സരത്തിന് ജില്ലാ പ്രതിനിധികൾ മേൽനോട്ടം വഹിക്കും. ഒന്നാം സ്ഥാനം നേടുന്ന കുട്ടികൾക്ക് ജില്ലാതല മത്സരവും തുടർന്ന് സംസ്ഥാന മത്സരവും നടക്കുമെ.ന്ന് കെ.എ.ടി.എഫ് ജില്ലാ പ്രസിഡന്റ് എം എം ബഷീർ, ജനറൽ സെക്രട്ടറി കെ.പി ഷറഫുദ്ദീൻ, അലിഫ് വിങ് ജില്ലാ ചെയർമാൻ സഹീർ പി.വി, കൺവീനർ ഷുക്കൂർ കണ്ടക്കൈ എന്നിവർ അറിയിച്ചു.
Post a Comment