Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL വനിതാ ലീഗ് പാമ്പുരുത്തി ശാഖ പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു

വനിതാ ലീഗ് പാമ്പുരുത്തി ശാഖ പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു

പാമ്പുരുത്തി: പാമ്പുരുത്തി ശാഖ വനിതാ ലീഗ് പ്രവർത്തക കൺവെൻഷൻ പാമ്പുരുത്തി ബാഫഖി സൗധത്തിൽ സംഘടിപ്പിച്ചു. 
 വനിതാ ലീഗ് കൊളച്ചേരി പഞ്ചായത്ത് പ്രസിഡണ്ട് ടി വി ഷമീമയുടെ അധ്യക്ഷതയിൽ  മുസ് ലിം ലീഗ് തളിപ്പറമ്പ് നിയോജക മണ്ഡലം  ജനറൽ സെക്രട്ടറി മുസ്തഫ കോടിപ്പോയിൽ ഉദ്ഘാടനം ചെയ്തു. Msf ഹരിത സംസ്ഥാന ജനറൽ കൺവീനർ ടി പി ഫിദ മലപ്പുറം മുഖ്യപ്രഭാഷണം നടത്തി. മുസ് ലിം ലീഗ് കൊളച്ചേരി പഞ്ചായത്ത് പ്രസിഡണ്ട് എം അബ്ദുൽ അസീസ്, വനിതാ ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി കെ സി പി ഫൗസിയ, മുസ് ലിം ലീഗ് പാമ്പുരുത്തി  ശാഖ ജനറൽ സെക്രട്ടറി കെ പി അബ്ദുൽ സലാം, യൂത്ത്‌ ലീഗ് ശാഖ പ്രസിഡണ്ട് കെ സി മുഹമ്മദ്‌ കുഞ്ഞി സംസാരിച്ചു  തളിപ്പറമ്പ് സർ സയ്യിദ് കോളേജ് യൂണിറ്റ് എം എസ് എഫ്  വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട കെ സി റിൻഷാ ഷെറിനുള്ള ഉപഹാരം 
ടി പി ഫിദ കൈമാറി. 
 ശാഖ ജനറൽ സെക്രട്ടറി കെ സി ഫാസില സ്വാഗതവും, എം കൗലത്ത് നന്ദിയും പറഞ്ഞു.

പാമ്പുരുത്തി ശാഖ വനിതാ ലീഗ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു 

പ്രസിഡണ്ട് :കൗലത്ത് എം
ജന.സെക്രട്ടറി : ഹഫ്‌സത്ത് ടീച്ചർ വി ടി
ട്രഷറർ : സുമയ്യ കെ
വൈസ് പ്രസിഡണ്ട് : ആമിന എം, സുമയ്യ ടീച്ചർ എം പി, ഹസീന പി
ജോയിന്റ് സെക്രട്ടറിസാജിത എം പി, റഷീദ കെ പി, ഹസീന എം 



0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്