കേരളാ സ്റ്റേറ്റ് സർവ്വീസ് പെൻഷനേർസ് യൂനിയൻ മയ്യിൽ വെസ്റ്റ് യൂനറ്റ് കൺവെൻഷനും, അംഗങ്ങൾക്കുള്ള വരവേൽപ്പ്, ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനം എന്നീ പരിപാടികൾ യൂനിറ്റ് വൈസ് പ്രസിഡണ്ട് ടി വി പ്രമീളയുടെ അധ്യക്ഷതയിൽ KSSPU ജില്ലാ കമ്മിറ്റി അംഗം കെ. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പുതിയ അംഗങ്ങളെ വരവേറ്റ് സംസ്ഥാന കമ്മിറ്റി അംഗം ഇ മുകുന്ദൻ സംസാരിച്ചു. വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങൾ വിതരണം ചെയ്ത് കൊണ്ടുള്ള അനുമോദന പ്രസംഗം ബ്ലോക്ക് സെക്രട്ടരി സി പത്മനാഭൻ നടത്തി.
ബ്ലോക്ക് പ്രസിഡണ്ട് കെ വി യശോദയും, വൈസ് പ്രസിഡണ്ട് വി വി വിജയരാഘവനും ആശംസാപ്രസംഗം നടത്തി. വി ബി ചന്ദ്രശേഖരൻ, പി വി ലസിത, പി കെ ഗോപാലകൃഷ്ണൻ, ടി രുഗ്മിണി, ബാലൻ പി, കെ.കെ ദിവാകരൻ, എം ശ്യാമള, പി പി അരവിന്ദാക്ഷൻ, എസ് ഹരിനന്ദ്, എൻ ദർഷക് ,
പി ശ്രീഹരി, സി എം അഞ്ജന, സി എം അർത്ഥന എന്നിവരും സംസാരിച്ചു.
പി വി രാജേന്ദ്രൻ സ്വാഗതവും കെ പി ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു.
Post a Comment