കവിളിയോട്ട് ചാൽ ജനകീയ വായനശാല ആൻ്റ് ഗ്രന്ഥാലയo വായനാപക്ഷാചരണത്തിൻ്റെ ഉൽഘാടനവും, പി.എൻ പണിക്കർ അനുസ്മരണവും
മയ്യിൽ: കവിളിയോട്ട് ചാൽ ജനകീയ വായനശാല ആൻഡ് ഗ്രന്ഥാലയo വായനാപക്ഷാചരണത്തിന്റെ ഉൽഘാടനവും, പി.എൻ പണിക്കർ അനുസ്മരണവും നടത്തി. ഗ്രാമ പഞ്ചായത്ത് അംഗം ഇ.എം. സുരേഷ് ബാബു ഉൽഘാടനം ചെയ്തു. കെ.പി. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. തിരുവങ്ങാടൻ പ്രദീപൻ അനുസ്മരണ പ്രഭാഷണം നടത്തി. വി.വി. വേണു, സി.കെ. പ്രേമരാജൻ, ടി.കെ. സത്യൻ, എൻ.കെ. സന്തോഷ് , കെ.പി.വിജയലക്ഷ്മി, രൂപേഷ് , കനകവല്ലി കെ.കെ. വിനോദൻ എന്നിവർ സംസാരിച്ചു.
Post a Comment