Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL മയ്യിൽ വാർത്തകൾ

  അനജ് കാല് കൊണ്ട് വരച്ച
റൊണാല്‍ഡീഞ്ഞോ ചിത്രം ബ്രസീലിലും തരംഗം.
് മറുപടിയായി ഒപ്പിട്ട ജെഴ്‌സി അയച്ച് ഫുട്‌ബോള്‍ താരം.
പടം. 7hari100 ബ്രസീല്‍ ഫുട്‌ബോള്‍ താരത്തെ കാല് കൊണ്ട്  അറക്കപ്പൊടിയില്‍ അനജ് ഗ്രാമകേളി വരച്ച ചിത്രം.
പടം.7hari101   ചിത്രം വീക്ഷിച്ചതിനു ശേഷം ജെഴ്‌സിയില്‍ ഒപ്പിട്ട് അനജിന് അയച്ചു നല്‍കുന്ന റൊണാള്‍ഡീഞ്ഞോ.
മയ്യില്‍:  ബ്രസീല്‍ താരം നാട്ടിലെത്തിയത് പോലെയുള്ള ആവേശത്തിലാണ് കണ്ണാടിപ്പറമ്പും പുല്ലൂപ്പിയിലുമുള്ള ഫുട്‌ബോള്‍ പ്രേമികള്‍.  ചിത്രകാരനായ അനജ് ഗ്രാമകേളി കാല് മാത്രമുപയോഗിച്ച് മിനിട്ടുകള്‍ക്കുള്ളില്‍ വരച്ച റൊണാള്‍ഡിഞ്ഞോ ചിത്രമാണ് സംഭവത്തിനു പിന്നില്‍.  വീഡിയോ ബ്രസീലിലെത്തി റൊണാള്‍ഡീഞ്ഞോ വീക്ഷിക്കുകയും ഉടന്‍ തന്റെ കയ്യൊപ്പ് ചാര്‍ത്തിയ ജെഴ്‌സി അനജിന് അയക്കുകയും ചെയ്തു.  പന്ത്കളിയിലെ മാന്ത്രികനെ കാല് കൊണ്ട് വരച്ചപ്പോള്‍ അനജ് കരുതിയിരുന്നില്ല ചിത്രം ബ്രസീലിലുമെത്തുമെന്ന്. ചിത്രം മൊബൈല്‍ ഫോണില്‍ നോക്കിയിരിക്കുന്ന റൊണാല്‍ഡീഞ്ഞോയെയും കാല്‍പന്ത് കളിയിലെ ആവേശക്കാര്‍ സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ചു. പ്ലസ് ടു. വിദ്യാര്‍ഥിയായ അനജിന്റെ ചിത്രം തനിക്ക് ഏറെ ഇഷ്ടപ്പെട്ടുവെന്നും അദ്ധേഹം അനജിനെ സന്ദേശത്തിലൂടെ അറിയിച്ചു.പുല്ലൂപ്പി ഗ്രാമകേളി തിയേറ്റര്‍ പ്രവര്‍ത്തകനാണ് അനജ്.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്