Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL തെരുവു നായശല്യത്തിനെതിരെ മയ്യില്‍ പഞ്ചായത്ത് യോഗം നടത്തി.

തെരുവു നായശല്യത്തിനെതിരെ മയ്യില്‍ പഞ്ചായത്ത് യോഗം നടത്തി.

മയ്യില്‍: പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലുള്ള അനിയന്ത്രിതമായ തെരുവു നായ ശല്യത്തിനെതിരെ നടപടിയെടുക്കുന്നതിന് പൊതു യോഗം നടത്തി. പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടി പ്രസിഡന്റ് എം.വി.അജിത ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എ.ടി.രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. തെരുവു നായകളില്‍ ജനന നിയന്ത്രണ നടപടി കൈക്കൊള്ളല്‍, തെരുവു നായകള്‍ക്കായി ഷെല്‍ട്ടര്‍ ഹോമുകളുടെ നിര്‍മാണം, ഭക്ഷണവശിഷ്ടങ്ങള്‍ വ്യാപകമായി വലിച്ചെറിയുന്ന സാഹചര്യം ഇല്ലാതാക്കാനുള്ള നടപടികള്‍,  തെരുവുനായകള്‍ തങ്ങുന്ന വാസസ്ഥലങ്ങള്‍ പഞ്ചായത്തിലറിയിക്കുന്നതിനുള്ള ജാഗ്രതാ സമിതികളുടെ രൂപീകരണം തുടങ്ങിയ മേഖലകള്‍ ചര്‍ച്ച ചെയ്തു. സെക്രട്ടറി ആര്‍.അമ്പിളി ക്രോഡീകരണം നടത്തി.അധ്യാപകര്‍, സന്നദ്ധ സംഘടനാ പ്രതിനിധികള്‍, പഞ്ചായത്തംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.  വിദ്യാഭ്യാസ കാര്യസ്ഥിരം സമിതി അധ്യക്ഷ വി.വി.അനിത, പഞ്ചായത്തംഗങ്ങളായ പി.പ്രീത, സുചിത്ര, ഇ.പി.രാജന്‍, എം.അസ്സൈനാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.



0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്