Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL ഷബീർ ചികിത്സ സഹായ ഫണ്ടിലേക്ക് ബദ്‌രിയ്യ റിലീഫ് കമ്മിറ്റിയുടെ ആദ്യഗഡു എട്ട് ലക്ഷം രൂപ കൈമാറി

ഷബീർ ചികിത്സ സഹായ ഫണ്ടിലേക്ക് ബദ്‌രിയ്യ റിലീഫ് കമ്മിറ്റിയുടെ ആദ്യഗഡു എട്ട് ലക്ഷം രൂപ കൈമാറി

നാറാത്ത്: ഇരു വൃക്കകളും തകരാറിലായ കോറളായി സ്വദേശി  ഷബീറിനു കിഡ്നി മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്കു വേണ്ടിയുള്ള ഫണ്ട് ശേഖരണത്തിലേക്ക്

മടത്തിക്കൊവ്വൽ ബദ്‌രിയ്യ റിലീഫ് കമ്മിറ്റിയുടെ ആദ്യഗഡു തുക കൈമാറി. സുമനസ്സുകളായ നാട്ടുകാരും പ്രവാസികളിനിന്നും സമാഹരിച്ച ആദ്യ ഗഡു എട്ട്  ലക്ഷം രൂപയാണ് ബദ് രിയ്യ റിലീഫ് കമ്മിറ്റി പ്രസിഡണ്ട് അബ്ദുള്ള നാറാത്ത് ഷബീർ ചികിത്സാ സഹായ സമിതി ചെയർമാൻ അഡ്വ. കെ.സി ഗണേശന് കൈമാറിയത്.  ഏകദേശം 35 ലക്ഷം രൂപ ചെലവ് വരുമെന്നാണ് കണക്കുകൂട്ടൽ.

റിലീഫ് കമ്മിറ്റി സെക്രട്ടറി ഫിറോസ് എ.പി, ട്രഷർ മുസ്തഫ ഹാജി, വൈസ് പ്രസിഡണ്ട് കെ വി ഇബ്രാഹിം, ജോയിൻ്റ് സെക്രട്ടറി കാദർ ബി, കമ്മിറ്റി അംഗങ്ങളായ സുബൈർ പി പി, സലാഹു കെ പി, മൊയ്തീൻ ബി പി, മൊയ്തീൻ പി പി, ഷബീർ ചികിത്സ സഹായ സമിതി ഭാരവാഹികൾ തുടങ്ങിയവർ സംബന്ധിച്ചു.

0/Post a Comment/Comments