മയ്യില്‍ ഗവ.ഹയര്‍ സെക്കന്ററിയില്‍ മധുരം മലയാളം
മയ്യില്‍ ഇടൂഴി മാധവന്‍ നമ്പൂതിരി സ്മാരക ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ മാതൃഭൂമി മധുരം മലയാളം പദ്ധതി ഡോ. ഇടൂഴി ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരി സ്‌കൂള്‍ പ്രഥമാധ്യാപകന്‍ മനോജ് മണ്ണേരിക്ക് കൈമാറി ഉദ്ഘാടനം ചെയ്യുന്നു.
മയ്യില്‍: ഇടൂഴി മാധവന്‍ നമ്പൂതിരി സ്മാരക ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ മാതൃഭൂമി മധുരം മലയാളം പദ്ധതി തുടങ്ങി. മയ്യില്‍ ഇടൂഴി ഇല്ലം ട്രസ്റ്റ് ആയുര്‍വ്വേദ നഴ്‌സിങ്ങ് ഹോമിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. പരിപാടിയുടെ ഉദ്ഘാടനം മാനേജിങ്ങ് ഡയരക്ടര്‍ ഡോ. ഇടൂഴി ഉണ്ണിക്കൃഷ്ണന്‍ മാതൃഭൂമി പത്രം സ്‌കൂള്‍ പ്രഥമാധ്യാപകന്‍ മനോജ് മണ്ണേരിക്ക് കൈമാറി നിര്‍വഹിച്ചു. മാതൃഭൂമി മയ്യില്‍ ലേഖകന്‍ എം.കെ.ഹരിദാസന്‍ പദ്ധതി വിശദീകരിച്ചു.മെഡിക്കല്‍ സൂപ്രണ്ട് ഡോ. പി.വി.ധന്യ, മാതൃഭൂമി സെയില്‍സ് ഓര്‍ഗനൈസര്‍ വി.പി.സജു, ഡോ.ഇടൂഴി ഉമേഷ് നമ്പൂതിരി, ഇടൂഴി സൂപ്പര്‍വൈസര്‍ സുനില്‍കുമാര്‍, വേളം ഏജന്റ് കെ.സി.സുരേഷ് പ്രതിനിധികളായ ഒ.ശരത്കൃഷ്ണ, എ.ശ്രീലാല്‍ എന്നിവര്‍ സംസാരിച്ചു.
Post a Comment