മയ്യിൽ: സിപിഐ 25ാം പാർട്ടി കോൺഗ്രസിൻ്റെ ഭാഗമായിട്ടുള്ള മയ്യിൽ മണ്ഡല സമ്മേളനം ജൂൺ 14 15 തീയതികളിൽ വേശാല വില്ലേജ് മുക്കിൽ നടക്കും. സമ്മേളന നഗരിയിൽ ഉയർത്താനുള്ള പതാക 14ന് ഉച്ചയ്ക്ക് 1 മണിക്ക് പാടിക്കുന്നിൽ നിന്നും പാർട്ടി മണ്ഡലം സെക്രട്ടറിയേറ്റ് അംഗം പി എം അരുൺകുമാറിന്റെയും AIYF നേതാവ് പി വി വിജേഷിന്റെയും നേതൃത്വത്തിൽ സമ്മേളന നഗരിയിലേക്ക് കൊണ്ടുവരും. പാർട്ടി ജില്ലാ എക്സിക്യൂട്ടീവ് അംഗം പി കെ മധുസൂദനൻ പതാക ഏൽപ്പിക്കും. സമ്മേളനം നഗരിയിൽ വെച്ച് (വേശല സലഫി ബിഡ് കോളേജ്, സ:പി നാരായണൻ നഗർ) സ്വാഗതസംഘം ജനറൽ കൺവീനർ കെസി രാമചന്ദ്രൻ ഏറ്റുവാങ്ങും.
ഉച്ചയ്ക്ക് 2:30ന് പാർട്ടി മണ്ഡല കമ്മിറ്റി അംഗം പി പി നാരായണൻ സമ്മേളനം തുടക്കം കുറിച്ച് പതാക ഉയർത്തും. 3 മണിക്ക് പ്രതിനിധി സമ്മേളനം സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം അഡ്വ:പി.സന്തോഷ് കുമാർ എംപി ഉദ്ഘാടനം ചെയ്യും. 5 മണിക്ക് വില്ലേജ് മുക്കിൽ (കാനം രാജേന്ദ്രൻ നഗർ) പൊതുസമ്മേളനത്തിൽ ഇ എസ് ബിജിമോൾ, ആർ.ശശി തുടങ്ങിയ നേതാക്കൾ പ്രസംഗിക്കും.
15ന് പ്രതിനിധി സമ്മേളനത്തിൽ സിപിഐ ജില്ലാ സെക്രട്ടറി സന്തോഷ് കുമാർ, അസി.സെക്രട്ടറി എക്സിക്യൂട്ടീവ് അംഗങ്ങളായ താവം ബാലകൃഷ്ണൻ, വേലിക്കാത്ത് രാഘവൻ,പി കെ മധുസൂദനൻ, അഡ്വ.പി അജയകുമാർ, വെള്ളാറ രാജൻ എന്നിവർ പങ്കെടുക്കും. മണ്ഡലം സെക്രട്ടറി കെ വി ഗോപിനാഥ് പ്രവർത്തന റിപ്പോർട്ടും മണ്ഡലം അസി. സെക്രട്ടറി കെ എം മനോജ് ബാബു പരിപാടി അവതരിപ്പിക്കും. തിരഞ്ഞെടുക്കപ്പെട്ട 135 പ്രതിനിധികൾ പങ്കെടുക്കും.
സമ്മേളനത്തിന് മുന്നോടിയായി നടന്ന വാർത്ത സമ്മേളനത്തിൽ സിപിഐഎം മണ്ഡലം കമ്മിറ്റി സെക്രട്ടറികെ വി ഗോപിനാഥ്, സ്വാഗത സംഘം ചെയർമാൻ ഉത്തമൻ വേലിക്കാത്ത്, ജനറൽ കൺവീനർ കെ സി രാമചന്ദ്രൻ, മണ്ഡലം കമ്മിറ്റി അംഗങ്ങളായ രമേശൻ നണിയൂർ, പി. പി നാരായണൻ എന്നിവർ പങ്കെടുത്തു.
Post a Comment