മയ്യിൽ - കേരള പ്രവാസി സംഘം കണ്ടക്കൈ വില്ലേജ് സമ്മേളനം വേളം പൊതുജന വായനശാലയിൽ വച്ച് നടന്നു. പ്രസിഡന്റ് കെ മോഹനൻ പതാക ഉയർത്തി സെക്രട്ടറി യു മഹേഷ് സ്വാഗതം പറഞ്ഞു സമ്മേളനം ജില്ലാ വൈസ് പ്രസിഡണ്ട് പ്രശാന്ത് എടുക്കാനo ഉദ്ഘാടനം ചെയ്തു .സെക്രട്ടറി യു.മഹേഷ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു, ഏരിയ സെക്രട്ടറി കെ.വി.ശിവൻ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു, രാജീവൻ വി.കെ അഭിവാദ്യമർപ്പിച്ച് സംസാരിച്ചു. സമ്മേളനത്തിൽ പ്ലസ് ടു, എസ്എസ്എൽസി,യു എസ് എസ്. എൽ എസ് എസ്. സ്കോളർഷിപ്പ് ഉന്നത വിജയികളായ പ്രവാസി സംഘം അംഗങ്ങളുടെ കുട്ടികളെ അനുമോദിച്ചുു. 21 അംഗ വില്ലേജ് കമ്മറ്റിയെ തിരഞ്ഞെടുത്തു . ഭാരവാഹികളായി കെ. മോഹനൻ സെക്രട്ടറി, പി കുഞ്ഞിരാമൻ പ്രസിഡണ്ട്, ജോയിൻ സെക്രട്ടറിമാർ. വിപിൻ പി വി,രാഘവൻ കെ, വൈസ് പ്രസിഡണ്ടുമാർ രാധാകൃഷ്ണൻ, കെ കെ വേണു ഗോപാലൻ, ട്രഷറർ എംപി മധുസൂദനൻ
Post a Comment