![]() |
മയ്യില്‍ മലപ്പട്ടം റോഡിലെ പി.വി. മോഹനന്റെ വീടിനോട് ചേര്‍ന്ന് കിണര്‍ ഇടിഞ്ഞു താഴ്ന്ന നിലയില്‍. |
മയ്യില്‍: കനത്ത മഴയില്‍ വീടിനോട് ചേര്‍ന്ന് കിണര്‍ പൂര്‍ണമായും ഇടിഞ്ഞു താണു. മയ്യില്‍ - മലപ്പട്ടം റോഡിലെ പന്നിയോട്ട് വയലിലെ പി.വി. മോഹനന്റെ കിണറാണ് പൂര്‍ണമായും നശിച്ചത്. 17 കോല്‍ ആഴമുണ്ട്. കിണറിലെ മോട്ടോർ ഉള്‍പ്പെടെ നഷ്ടപ്പെട്ടു. ഏകദേശം 1.50 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
Post a Comment