![]() |
എട്ടാം തരത്തിലെ മലയാളം കേരള പാഠാവലി പുസ്തകം. |
മയ്യില്‍: സ്‌കൂള്‍ തുറന്ന ആദ്യ ദിവസം കൈകളിലെത്തിയ പുസ്തകത്തില്‍ അഛന്റെ പേര് കണ്ട അഥീന ഏറെ സന്തോഷത്തിലായിരുന്നു. രണ്ടാമത്തെ പിരീയഡില്‍ അഛന്‍ തന്നെ മലയാളം കേരളപാഠാവലി പഠിപ്പിക്കാനുമെത്തി. ചട്ടുകപ്പാറ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലെ അധ്യാപകനായ അനൂപ്‌ലാല്‍ ഉള്‍പ്പെടെയുള്ള 14 അധ്യപകരാണ് കേരളപാഠാവലി പാഠപുസ്തക രചനയിലുണ്ടായിരുന്നത്. എസ് സിഇആര്‍ടി തിരുവനന്തപുരത്തു വെച്ചാണ് എട്ടാംതരത്തിലെ മാറിയ പാഠപുസ്തകം വിദഗ്ധരുടെ നേതൃത്വത്തില്‍ തയ്യാറാക്കിയത്. ചട്ടുകപ്പാറ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ എട്ടാം തരം വിദ്യാര്‍ഥിനിയായി ഈ വര്‍ഷമാണ് അഥീനയെത്തിയത്. കഴിഞ്ഞ നാല് വര്‍ഷമായി ഇതേ സ്ൂകളിലാണ് സി.കെ.അനൂപ് ലാലും അധ്യാപകനായി ജോലി ചെയ്യുന്നത്.
Post a Comment