Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL മാലിന്യവും ചെളിവെള്ളവും നിറഞ്ഞ് കണ്ടക്കൈറോഡ് കവല: ശുചീകരിക്കാതെ ഓടകള്‍, മൂടാത്ത പൈപ്പ്‌ലൈനിനായെടുത്ത കുഴികള്‍ --- എം.കെ. ഹരിദാസന്‍

മാലിന്യവും ചെളിവെള്ളവും നിറഞ്ഞ് കണ്ടക്കൈറോഡ് കവല: ശുചീകരിക്കാതെ ഓടകള്‍, മൂടാത്ത പൈപ്പ്‌ലൈനിനായെടുത്ത കുഴികള്‍ --- എം.കെ. ഹരിദാസന്‍

മാലിന്യവും ചെളിവെള്ളവും നിറഞ്ഞ് കണ്ടക്കൈറോഡ് കവല:
ശുചീകരിക്കാതെ ഓടകള്‍,  
മൂടാത്ത പൈപ്പ്‌ലൈനിനായെടുത്ത കുഴികളും.




 മയ്യില്‍ ടൗണിന് സമീപത്തെ  കണ്ടക്കൈ റോഡ് ഓലക്കാട് കവലയിലെ ഓടകളില്‍ അടിഞ്ഞു കൂടിയ നിലയിൽ മാലിന്യവും ചെളിയും

മയ്യില്‍: വൃത്തിയില്ലാത്തതില്‍ പഴി കേട്ട് കണ്ടക്കൈ റോഡ് കവലയിലെ ഓലക്കാട്ടെ വ്യാപാരികളും നാട്ടുകാരും.  വില്ലനാവുന്നത് ടൗണില്‍ നിന്നും മറ്റും ഒഴുകിയെത്തുന്ന മാലിന്യങ്ങളും ചെളിവെള്ളവും ഒഴിഞ്ഞു പോകാനാകാതെ  കെട്ടിക്കിടക്കുന്നതു മൂലവും.  മയ്യില്‍ ടൗണിനോടു ചേര്‍ന്നുള്ള കണ്ടക്കൈ റോഡ് ഓലക്കാട്ട് കവലയിലെ ഇരു ഭാഗങ്ങളിലുമുള്ള ഓടകള്‍ ഇവിടെ വരെ മാത്രം പണിതതാണ് പ്രശ്‌നമാകുന്നത്. ഇവിടെ നാട്ടുകാരും വ്യാപാരികളും നിരവധി തവണ ശുചീകരണം നടത്തിയെങ്കിലും ശാശ്വത പരിഹാരം കാണാനായിട്ടില്ല. മഴക്കാലത്ത് ടൗണില്‍ നിന്നും മറ്റും  പ്ലാസ്റ്റിക് മാലിന്യം ഉള്‍പ്പെടെയുള്ളവ ഇവിടേക്ക് ഒഴുകിയെത്തി വൃത്തി ഹീനമാവുകയാണ്.  പ്രദേശത്തെത്തുന്നവര്‍ നാട്ടുകാരെ  പഴിചാരുന്നത് വാക് തര്‍ക്കങ്ങള്‍ക്കും ഇടയാക്കുകയാണ്.

കനത്ത മഴയില്‍ കടകളടച്ചിടേണ്ട ഗതികേടില്‍ വ്യാപാരികള്‍
കനത്ത മഴയില്‍ കണ്ടക്കൈ റോഡ് കവലയില്‍ രൂപപ്പെടുന്ന വെള്ളക്കെട്ടിലൂടെ വാഹനങ്ങള്‍ പോകുമ്പോള്‍ ചീറ്റുന്ന ചെളിവെള്ളം മൂലം ഇവിടെ കടകള്‍ തുറന്നു പ്രവൃത്തിക്കാനാകാത്ത സ്ഥിതിയാണ്. കടകളിലേക്ക് ഉപഭേക്താക്കള്‍ക്ക് പ്രവേശിക്കാനും സാധിക്കാത്ത തരത്തില്‍ റോഡിലും ഓടകളിലും ചെളിവെള്ളവും പ്ലാസ്റ്റിക് ബോട്ടിലുകളും മറ്റും നിറയുകയും ചെയ്യുകയാണ് പതിവ്.  

വില്ലനായി റോഡരികിലെ ചതിക്കുഴികളും

ശുദ്ധജല വിതരണപൈപ്പുകളുടെ നിയന്ത്രണ വാള്‍വുകള്‍ സ്ഥാപിക്കാനായെടുത്ത വലിയ കുഴികളും അപകട ഭീഷണി ഉയര്‍ത്തുന്ന നിലയിലാണ്. വെള്ളം കെട്ടിക്കിടക്കുന്ന നേരം കടന്നു പോകുന്ന വാഹനങ്ങള്‍ ഭാഗ്യം കൊണ്ടു മാത്രമാണ് വന്‍ അപകടങ്ങളില്‍ നിന്ന രക്ഷപ്പെടുന്നത്. നാട്ടുകാര്‍ അപകട സൂചനയായി ഉണങ്ങിയ മരക്കൊമ്പുകള്‍ കുഴിയില്‍ നാട്ടിയ നിലയിലാണുള്ളത്. നിരവധി ഇരുചക്ര വാഹനങ്ങളാണ് ഇവിടെ അപകടത്തില്‍പ്പെടുന്നത്.

ഓടകള്‍ ശുചീകരിക്കാതെ രണ്ട് വര്‍ഷം
കണ്ടക്കൈ റോഡ് കവലയിലെ ഓടകളിലെ ചെളിയും മണ്ണും രണ്ട് വര്‍ഷങ്ങളായി നീക്കം ചെയ്തിട്ടില്ല. ഇതിനായി നിരവധി തവണ പഞ്ചായത്തിലും മറ്റും പരാതി നല്‍കിയതാണ്.  വെള്ളക്കെട്ട് വ്യാപാരികള്‍ക്ക് കടുത്ത വെല്ലുവിളിയായിരിക്കയാണ്. ചിലനേരങ്ങളില്‍ ചീഞ്ഞളിഞ്ഞ നാറ്റവും ഇവിടെ നിന്നുണ്ടാകുകയാണ്.


 എസ്. രാജേഷ്, ജില്ലാ കമ്മിറ്റിയംഗം, വ്യാപാരി വ്യവസായി സമിതി.

മഴക്കാലത്ത് കട പൂട്ടിയിടേണ്ട അവസ്ഥ.
 മഴക്കാലത്ത് കട പൂട്ടിയിടേണ്ട് അവസ്ഥയിലാണ്. കടകളില്‍ വരുന്നവര്‍ക്ക് ചെളിവെള്ളവും മാലിന്യവും വലിയ പ്രശ്‌നമായിരിക്കയാണ്.
കെ.കെ. മനോജ്,
തവക്കല്‍ കാസറ്റ്‌സ്,
ഓലക്കാട്, കണ്ടക്കൈ റോഡ്
നിവേദനo നൽകി
മയ്യിൽ: കണ്ടക്കൈ റോഡിലെ വെള്ളക്കെട്ട് പ്രശ്‌നത്തിനു  പരിഹാരം കാണുന്നതിനായി കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി മയ്യിൽ യൂണിറ്റിന്റെ നേതൃത്വത്തിൽ  മയ്യിൽ പഞ്ചായത്ത് - കുറ്റിയാട്ടൂർ പഞ്ചായത്ത് സെക്രട്ടറിമാർക്ക് നിവേദനം നൽകി..വ്യാപാരി വ്യവസായി സമിതി മയ്യിൽ ഏരിയ സെക്രട്ടറി ബാലകൃഷ്ണൻ , യൂണിറ്റ് പ്രസിഡന്റ് ബിജു വേളം , സെക്രട്ടറി എംഎം ഗിരീശൻ , ഷിനോയ്‌ , അമൽ എന്നിവർ പങ്കെടുത്തു..
എം.കെ.ഹരിദാസൻ മാസ്റ്റർ



0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്