കുറ്റ്യാട്ടൂർ : എല്ലാവരും കൃഷി ചെയ്യുക എല്ലായിടത്തും കൃഷി ചെയ്യുക - പച്ചക്കറി കൃഷിയിൽ സ്വയം പര്യാപ്ത ഗ്രാമം എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന സമഗ്ര പച്ചക്കറി ഉത്പാദന യജ്ഞം 2025-26 പദ്ധതിയുടെ ഭാഗമായി ശ്രീ.എം വി പ്രഭാകരനും, പി പി രാജൻ തിരുവാതിരയും, കുറ്റ്യാട്ടൂർ സെൻട്രൽ എ.എൽ.പി സ്കൂൾ അധ്യാപകനായ വിനോദ് മാഷുടെ കൃഷിയിടത്തിൽ തയ്യാറാക്കിയ പച്ചക്കറി കൃഷിയുടെ നടീൽ ഉദ്ഘാടനം ബഹു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്. ശ്രീമതി. പി പി റെജി നിർവഹിച്ചു.
വാർഡ് മെമ്പർ യുസഫ് പാലക്കൽ അധ്യക്ഷത വഹിച്ച പ്രസ്തുത പരിപാടിയിൽ കൃഷി ഓഫീസർ സ്വാഗതം പറഞ്ഞു. പ്രദേശത്തെ പ്രധാന കർഷകർ പങ്കെടുത്തു.
Post a Comment