Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL ക്രിയേറ്റീവ് കോർണർ ഉദ്ഘാടനം

ക്രിയേറ്റീവ് കോർണർ ഉദ്ഘാടനം

മയ്യിൽ: സമഗ്ര ശിക്ഷാ  കണ്ണൂർ, തളിപ്പറമ്പ് സൗത്ത് ബി. ആർ. സി. കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി എന്നിവയുടെ നേതൃത്വത്തിൽ   ഗവൺമെൻറ് യു.പി സ്കൂൾ മൊറാഴയിലെ  ക്രിയേറ്റീവ് കോർണറിന്റെ ഉദ്ഘാടനം ആന്തൂർ നഗരസഭ ചെയർമാൻ പി മുകുന്ദൻ നിർവ്വഹിച്ചു.

വാർഡ് കൗൺസിലർ  ടി. മോഹനൻ അധ്യക്ഷത വഹിച്ചു. ഇലക്ട്രോണിക് ഇലക്ട്രിക്കൽ ,പ്ലംബിംഗ്, മരപണി, പാചകം, കാർഷികം, ഫാഷൻ ടെക്നോളജി എന്നീ ഏഴ് മേഖലകളെ അടിസ്ഥാനമാക്കി അപ്പർ  പ്രൈമറി സ്കൂൾ വിദ്യാർത്ഥികളുടെ വിവിധ മേഖലകളിലുള്ള നൈപുണി വർദ്ധിപ്പിക്കുന്നതിന് വേണ്ടി ആരംഭിച്ച പദ്ധതിയാണ് ക്രിയേറ്റീവ് കോർണർ. സ്കൂൾ ഹെഡ്മിസ്ട്രസ് ബദറുന്നീസ, പിടിഎ പ്രസിഡണ്ട്  സി. സുരേന്ദ്രൻ, ക്ലസ്റ്റർ കോർഡിനേറ്റർ വി. സൗമ്യ എന്നിവർ  സംസാരിച്ചു. ക്രിയേറ്റീവ് ചുമതല വഹിക്കുന്ന അധ്യാപിക സന്ധ്യ ടീച്ചർ ചടങ്ങിന് നന്ദി പറഞ്ഞു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്