Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL വിമാനത്താവളം റോഡില്‍ ഗതാഗത നിയന്ത്രണത്തിന് പഴയ ടയറുകള്‍. രാത്രികാലത്ത് വാഹനങ്ങള്‍ ഇിടിച്ചു തെറിപ്പിക്കുന്ന ടയറുകള്‍ തിരിച്ചെത്തിക്കുന്നത് വ്യാപാരികളും നാട്ടുകാരും. എന്നുണ്ടാകും പരിഹാരം.

വിമാനത്താവളം റോഡില്‍ ഗതാഗത നിയന്ത്രണത്തിന് പഴയ ടയറുകള്‍. രാത്രികാലത്ത് വാഹനങ്ങള്‍ ഇിടിച്ചു തെറിപ്പിക്കുന്ന ടയറുകള്‍ തിരിച്ചെത്തിക്കുന്നത് വ്യാപാരികളും നാട്ടുകാരും. എന്നുണ്ടാകും പരിഹാരം.


 വടുവന്‍കുളം കവലയില്‍ കൂട്ടിയിട്ട ടയറുകളൊന്ന് പ്രധാന റോഡിലേക്ക് നിരങ്ങിയെത്തിയ നിലയില്‍.
 മയ്യില്‍:  ഗതാഗത തിരക്കേറിയ വിമാനത്താവളം റോഡിലെ കവലയില്‍ വാഹന നിയന്ത്രണത്തിന് പഴയ ടയറുകള്‍. ഇതാണെങ്കില്‍ രാത്രികാലത്ത് വാഹനങ്ങളിടിച്ച് തെറിപ്പിച്ച് നിരങ്ങി പ്രധാന റോഡികളിലെത്തുകയും ചെയ്യും. പുലര്‍കാലങ്ങളില്‍ നാട്ടുകാരും വ്യാപാരികളുമാണ് ഇവ തിരിച്ചെത്തിച്ച് സര്‍ക്കിളില്‍ വെക്കുന്നത്.  ബാവുപ്പറമ്പ്- മയ്യില്‍- കൊളോളം വിമാനത്താവളം റോഡിലെ പ്രധാന കവലയായ വടുവന്‍കുളത്താണിത്. നേരത്തേ നവീകരണം നടത്ത കൊളച്ചേരി മുക്ക് -നായാിയട്ടുപാറ പ്രധാന പാത കുറുകെ കടന്നുപോകുന്ന ഇടമാണ് വടുവന്‍കുളം.  അഞ്ച് വര്‍ഷം മുമ്പ് മെക്കാഡം ടാറിങ്ങ് നടത്തിയതു മുതല്‍ ഇവിടെ അപകട കവലയായി മാറിയിരുന്നു.  അപകടത്തില്‍ ഒരാള്‍ മരണപ്പെടുകയും ചെയ്തതോടെ നാട്ടുകാരാണ്  ഇവിടെ അപക സൂചനയായി ടയറുകള്‍ കൂട്ടിയിട്ടത്. സൂചനാ ബോര്‍ഡുകളും സ്ഥിരമായ ട്രാഫിക് ഐലന്‍ഡിനുമായി അധികൃതര്‍ക്ക് പരാതിയും നല്‍കിയിരുന്നു. എന്നാല്‍ പ്രാഥമിക അന്വേഷണം നടത്തിയല്ലാതെ ഒന്നും നടന്നിട്ടില്ല. വിമാനത്താവളത്തില്‍ നിന്ന് കാസര്‍ഗോഡ് ഭാഗത്തേക്ക് പോകുന്നവര്‍ മയ്യിലേക്ക് തിരിഞ്ഞു പോകുന്ന പ്രധാന കവലയില്‍ ട്രാഫിക് ഐലന്‍ഡില്ലാത്തത് വലിയ പ്രശ്‌നങ്ങളാണ് ഉണ്ടാക്കുന്നത്.
 എന്നും ടയറുകള്‍ തിരികെ എത്തിക്കല്‍ പ്രധാന ജോലി
 രാത്രി കാലങ്ങളില്‍ വഴിതെറ്റുന്ന വാഹങ്ങള്‍ ഇടിച്ചു തെരിപ്പിക്കുന്ന ടയറുകള്‍ തിരികെയെത്തിക്കല്‍ പ്രധാന പണിയാണ്.  പലപ്പോഴും വാഹനങ്ങള്‍ക്ക് തടസ്സമുണ്ടാകുന്ന രീതിയിലാകും ടയറുകള്‍ തെന്നി നീങ്ങുന്നത്.  ഉടന്‍ പരിഹാരം വേണം

പി.വി. രതീശന്‍
വ്യാപാരി, വടുന്‍കുളം കവല

 റോഡ് നവീകരണം പൂര്‍ത്തിയായതു മുതല്‍ അപകടങ്ങള്‍ പതിവാണ്.

ഗതാഗത തിരക്കേറിയ വടുവന്‍കുളം കവലയില്‍ ശരിയായ ഗതാഗത നിയന്ത്രണം അത്യാവശ്യമാണ്. കവലയിലെ അപകടങ്ങള്‍ കുറക്കുന്നതിന് ഇത് അത്യാവശ്യമാണ്. റോഡ് നവീകരണത്തോടെ വാഹന ഗതാഗതം കൂടിയതോടെ അപകടങ്ങളും വര്‍ധിച്ചു.

 പി.കെ. ധര്‍മ്മന്‍ ധനേഷ്
ഡ്രൈവര്‍, വടുവന്‍കുളം.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്