കൊളച്ചേരി: ചേലേരിയിലെ ഹൈമാസ്റ്റ് ലൈറ്റ് കണ്ണുചിമ്മിയിട്ട് മാസങ്ങൾ. ചേലേരി എ.യു.പി.സ്കൂളിന് സമീപത്തെ ഉയരവിളക്കാണ് മാസങ്ങളായി കത്താതായത്. നിരവധി തവണ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും യാതൊരു ഫലമില്ലാതായിരിക്കുകയാണെന്നാണ് നാട്ടുകാർ പറയുന്നു. രാത്രികാലങ്ങളിൽ ഏറെ പ്രയോജനകരമായിരുന്ന ഈ ലൈറ്റ് എത്രയും പെട്ടെന്ന് പുന:സ്ഥാപിക്കുവാൻ വേണ്ട നടപടി കൈക്കൊള്ളണമെന്ന് നാട്ടുകാർ ബന്ധപ്പെട്ട അധികൃതരോട് ആവശ്യപ്പെട്ടു.
Post a Comment