Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL സമസ്ത കേന്ദ്ര മുശാവറ അംശം മാണിയൂർ മുഹമ്മദ് മുസ്ലിയാർ അന്തരിച്ചു

സമസ്ത കേന്ദ്ര മുശാവറ അംശം മാണിയൂർ മുഹമ്മദ് മുസ്ലിയാർ അന്തരിച്ചു

മാണിയൂർ: പ്രമുഖ പണ്ഡിതനും സമസ്ത കേരള ജംയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗവും സൂഫി വര്യനുമായ ശൈഖുനാ മാണിയൂർ അഹമ്മദ് മുസ്‌ലിയാർ അന്തരിച്ചു.

പുറത്തീല്‍ പുതിയകത്ത് ശൈഖ് കുടുംബത്തില്‍ 1949 ജൂണ്‍ 19 നാണ് മാണിയൂര്‍ ഉസ്താദിന്റെ ജനനം. പണ്ഡിതനും സൂഫി വാര്യനുമായ മാണിയൂര്‍ അബ്ദുല്ല മൗലവിയുടെയും പുറത്തീല്‍ പുതിയകത്ത് ഹലീമ എന്നവരുടെയും പുത്രനാണ്.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ കേന്ദ്ര മുശാവറ അംഗം, സമസ്ത കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി, തൃക്കരിപ്പൂര്‍ മുനവിറുല്‍ ഇസ്‌ലാം അറബിക് കോളേജ് പ്രിന്‍സിപ്പാള്‍ തുടങ്ങി നിരവധി സ്ഥാനങ്ങള്‍ വഹിച്ചിരുന്നു.

തുടർന്ന് ജനാസ സന്ദർശനത്തിനും മയ്യിത്ത് നിസ്കാരത്തിനും ശേഷം ഉച്ചക്ക് രണ്ടിന് മയ്യിത്ത് സ്വവസതിയുടെ ചാരത്ത് മറവ് ചെയ്തു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്