Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL മാതൃകാപരം; ഈ സമ്മാനം!, വള്ളിയോട്ടുവയൽ അങ്കണവാടിക്ക് ഒരു ഫ്രിഡ്ജ് സംഭാവന ചെയ്ത് രക്ഷിതാക്കൾ

മാതൃകാപരം; ഈ സമ്മാനം!, വള്ളിയോട്ടുവയൽ അങ്കണവാടിക്ക് ഒരു ഫ്രിഡ്ജ് സംഭാവന ചെയ്ത് രക്ഷിതാക്കൾ

മയ്യിൽ: വള്ളിയോട്ടുവയൽ അങ്കണവാടിയിൽ നിന്നും ഔപചാരിക വിദ്യാഭ്യാസം തേടിപ്പോകുന്ന 2024-25 ലെ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ ചേർന്ന് അങ്കണവാടിക്ക് ഒരു ഫ്രിഡ്ജ് സംഭാവന ചെയ്തു.

ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നിറഞ്ഞ സദസ്സിൽ വെച്ച് ഫ്രിഡ്ജ് ഏറ്റുവാങ്ങി. മാതൃകാപരമായ ഈ സംരംഭത്തെ പ്രശംസിച്ചു കൊണ്ട് ശിശുക്ഷേമ സമിതി മുൻ ഉപാദ്ധ്യക്ഷൻ അഴീക്കോടൻ ചന്ദ്രൻ സംസാരിച്ചു. വി. നിഖിൽ ,ഷാജി മയ്യിൽ, ബിനീഷ് , സന്തോഷ് എന്നിവർ പരിപാടിക്ക് നേതൃത്വം നല്കി. അങ്കണവാടി വർക്കർ നിമിഷ ഉണ്ണി രക്ഷിതാക്കൾക്ക് നന്ദി പ്രകാശിപ്പിച്ചു കൊണ്ട് സംസാരിച്ചു.

പ്രിൻഷയുടെ അദ്ധ്യക്ഷതയിൽ അങ്കണവാടിയിൽ നടന്ന പരിപാടിയിൽ ഷൈനി മയ്യിൽ സ്വാഗതവും, ഉമീറ ഫൈസൽ നന്ദിയും പറഞ്ഞു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്