അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം പിലാത്തറ സെന്റ്. ജോസഫ് കോളേജില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി നിര്‍വഹിച്ചു. നശാമുക്ത് ഭാരത് അഭിയാന്‍ ഡ്രഗ് ഫ്രീ കണ്ണൂര്‍ ക്യാമ്പയിന്റെ ഭാഗമായി ജില്ലാ ഭരണകൂടം, ജില്ലാ സാമൂഹ്യ നീതി ഓഫീസ്, പിലാത്തറ സെന്റ് ജോസഫ് കോളേജ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. കോളേജ് ക്യാമ്പസും പരിസരവും ലഹരി വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ജില്ലയിലെ കോളേജുകളില്‍ ആരംഭിക്കുന്ന കോളേജ് പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് രൂപീകരണത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം കണ്ണൂര്‍ യൂണിവേഴ്സിറ്റി സ്റ്റുഡന്റ് സര്‍വീസ് ഡയറക്ടര്‍ കെ അനൂപ് നിര്‍വഹിച്ചു. പരിപാടിയോടനുബന്ധിച്ച് 'ലഹരി ഉപയോഗം നേരത്തെയുള്ള തിരിച്ചറിയലും ശാസ്ത്രീയ ഇടപെടലും എന്ന വിഷയത്തില്‍ പയ്യന്നൂര്‍ വിമുക്തി ഡീ അഡിക്ഷന്‍ സെന്റര്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് കെ. ധീരജ് ദിലീപ് ക്ലാസ്സെടുത്തു. തുടര്‍ന്ന് വുമണ്‍ എക്സൈസ് ഓഫീസര്‍ ടി.വി ജൂനയുടെ നേതൃത്വത്തില്‍ ലഹരിവിരുദ്ധ ക്ലാസ്സും സംഘടിപ്പിച്ചു. ലഹരിക്കെതിരായുള്ള ഐ.വി ഉണ്ണി മഴൂരിന്റെ ഏക പാത്ര നാടകം 'ജ്വാല' വേദിയില്‍ അരങ്ങേറി. 'ബ്രേക്കിങ് ദി ചെയിന്‍: പ്രിവെന്‍ഷന്‍, ട്രീറ്റ്മെന്റ് ആന്‍ഡ് റിക്കവറി ഫോര്‍ ഓള്‍' എന്നതാണ് ഈ വര്‍ഷത്തെ അന്താരാഷ്ട്ര ലഹരി വിരുദ്ധദിന പ്രമേയം.
പരിപാടിയില്‍ ചെറുതാഴം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം ശ്രീധരന്‍ അധ്യക്ഷനായി. ജില്ലാ ഉപ വിദ്യാഭ്യാസ ഡയറക്ടര്‍ ഡി. ഷൈനി മുഖ്യതിഥിയായി. പിലാത്തറ സെന്റ്. ജോസഫ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ഡെന്നി ഫിലിപ്പ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തളിപ്പറമ്പ് ഡി.വൈ.എസ്.പി കെ.വി പ്രേമചന്ദ്രന്‍, പാപ്പിനിശ്ശേരി റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ കെ അനുശ്രീ എന്നിവര്‍ ലഹരി വിരുദ്ധ ദിനാചാരണ സന്ദേശങ്ങള്‍ നല്‍കി. ചെറുതാഴം വാര്‍ഡ് അംഗം കുഞ്ഞിക്കണ്ണന്‍, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ പി ബിജു, സൂപ്രണ്ടും എന്‍.എം.ബി.എ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ബേബി ജോണ്‍, ആസാദ് സേനാ ജില്ലാ കോ ഓര്‍ഡിനേറ്ററും പയ്യന്നൂര്‍ കോളേജ് അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ. ടി.വി സുരേഖ, ഐആര്‍പിസി ഡീ അഡിക്ഷന്‍ ആന്‍ഡ് കൗണ്‍സിലിങ്ങ് മാനേജര്‍ കെ.എം അജയ കുമാര്‍, സെന്റ്. ജോസഫ് കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ സുഭാഷ് ജോണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
എക്സൈസ്, ആരോഗ്യം, പൊതുവിദ്യാഭ്യസ വകുപ്പുകളുടെ സംയുക്ത ആഭിമുഖ്യത്തില്‍ ലഹരി വിരുദ്ധ ദിനചാരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം നടന്നു. കൂത്തുപറമ്പ് ചുണ്ടങ്ങാപ്പൊയില്‍ ഗവ :ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്ന പരിപാടി കെ.പി മോഹനന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. മികച്ച ലഹരി വിമുക്ത പ്രവര്‍ത്തനം കാഴ്ച വെച്ച സ്‌കൂളിനുള്ള എക്സൈസ് വകുപ്പിന്റെ അവാര്‍ഡ് ചുണ്ടങ്ങാപ്പൊയില്‍ ഗവ :ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രധാനധ്യാപിക ശ്രീരഞ്ജിനി ഏറ്റുവാങ്ങി. പരിപാടിയില്‍ സ്‌കൂളിനെ പുകയില രഹിതമായി പ്രഖ്യാപിച്ചു. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അംഗം മുഹമ്മദ് അഫ്‌സല്‍ അധ്യക്ഷനായിരുന്നു. ഡെപ്യൂട്ടി ഡി എം ഒ ഡോ.കെ.ടി രേഖ ദിനാചരണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ലഹരി നിമിഷ സുഖം, ജീവിത ദുഃഖം എന്ന വിഷയത്തില്‍ ജില്ലാ മാനസികാരോഗ്യ പരിപാടി സൈക്ക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍ നിഖിത വിനോദ് ബോധവല്‍കരണ ക്ലാസിന് നേതൃത്വം നല്‍കി. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
വാര്‍ഡ് അംഗം ടി. ധനലക്ഷ്മി, എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ സതീഷ് കുമാര്‍, ജില്ലാ എഡ്യൂക്കേഷന്‍ ഓഫീസര്‍ പി.ശകുന്തള, ജില്ലാ മാനസികരോഗ്യ പരിപാടി നോഡല്‍ ഓഫീസര്‍ ഡോ. വീണ ഹര്‍ഷന്‍, കതിരൂര്‍ എഫ് എച്ച് സി മെഡിക്കല്‍ ഓഫീസര്‍ ഡോ. വിനീത ജനാര്‍ദ്ദനന്‍, തലശ്ശേരി എക്സൈസ് ഇന്‍സ്പെക്ടര്‍ സുബിന്‍ രാജ്, വിമുക്തി ജില്ലാ കോ ഓര്‍ഡിനേറ്റര്‍ സുജിത് തില്ലങ്കേരി, ചുണ്ടങ്ങാപ്പൊയില്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ കെ ബാലകൃഷ്ണന്‍, കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷന്‍ ജില്ലാ സെക്രെട്ടറി കെ.പ്രനില്‍, ആരോഗ്യ വകുപ്പ് ജില്ലാ മാസ്സ് മീഡിയ ഓഫീസര്‍ വി എ ഷബീര്‍, ഡെപ്യൂട്ടി മാസ്സ് മീഡിയ ഓഫീസര്‍.ടി സുധീഷ്, ദേശീയ ആരോഗ്യ ദൗത്യം ജൂനിയര്‍ കണ്‍സല്‍ട്ടന്റ് ബിന്‍സി രവീന്ദ്രന്‍, പി ടി എ പ്രസിഡന്റ് എം വിനോദന്‍, എന്നിവര്‍ പങ്കെടുത്തു.
Post a Comment