രാജ്യത്തിൻറെ അമൂല്യമായ ചരിത്രം തന്നെ വികലമാക്കാനും, വികൃതമാക്കാനുമുള്ള അത്യന്തം വിനാശകരമായ നീക്കങ്ങൾ നടത്തുന്ന കേന്ദ്ര ഭരണാധികാരികളുടെ നീക്കത്തിനെതിരെ ആയി അണിനിരക്കാൻ പട നയിക്കാൻ കഴിയേണ്ടതാണ് ഈ കാലഘട്ടം.
മതേതര ജനാധിപത്യ പരമാധികാര രാജ്യമായ ഇന്ത്യയുടെ നിലവിൽപ്പു തന്നെ വെല്ലുവിളിക്കുകയാണ് കേന്ദ്ര ഭരണാധികാരികൾ.
ഭരണഘടനയുടെ ആമുഖത്തിൽ നിന്നും മതേതരത്വം എന്ന വാക്കുപോലും പിൻവലിക്കുമെന്ന് പറയുന്ന ഭരണഭീകരക്കെതിരെയായി രണ്ടാം സ്വാതന്ത്ര്യ സമരം നടത്തേണ്ട സമയമാവുകയാണ്. സർവീസ് സംഘടനാ നേതാക്കളായ സി കെ സി നമ്പ്യാരുടെയും, കെ പി കുഞ്ഞിരാമും മാസ്റ്ററുടെയും അനുസ്മരണ സമ്മേളനം നാറാത്ത് മുച്ചിലോട്ട് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ടും രജിസ്ട്രേഷൻ മ്യൂസിയം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രിയുമായ രാമചന്ദ്രൻ കടന്നപ്പള്ളി.
അഴീക്കോട് എംഎൽഎ കെ വി സുമേഷ് അനുസ്മരണ പ്രഭാഷണം നടത്തി. സ്മാരക സമിതി ചെയർമാൻ പി പി സോമൻ അധ്യക്ഷം വഹിച്ചു. ജില്ലാ കോൺഗ്രസ് പ്രസിഡണ്ട് കെ കെ ജയപ്രകാശ്, നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ രമേശൻ, എംജിഒ അസോസിയേഷൻ എസ് സംസ്ഥാന പ്രസിഡണ്ട് കെ വി ഗിരീഷ്, അഴീക്കോട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് പി ശ്രീധരൻ, നാറാത്ത് മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് പി പി രാധാകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു. സ്മാരക സമിതി കൺവീനർ എ ചന്ദ്രൻ സ്വാഗതവും ട്രഷറർ കെ ബാലകൃഷ്ണൻ നന്ദിയും രേഖപ്പെടുത്തി എസ്എസ്എൽസി, പ്ലസ് ടു ഉന്നത വിജയികളെ ചടങ്ങിൽ അനുമോദിച്ചു
Post a Comment