Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL പുലീപ്പി ഹിന്ദു എൽ.പി. സ്കൂളിൽ പ്രവേശനോത്സവത്തിൻ്റെ നിറവിൽ വിജയോത്സവവും നടത്തി

പുലീപ്പി ഹിന്ദു എൽ.പി. സ്കൂളിൽ പ്രവേശനോത്സവത്തിൻ്റെ നിറവിൽ വിജയോത്സവവും നടത്തി

കണ്ണാടിപ്പറമ്പ്: പുതുതായി എത്തിച്ചേർന്ന കുട്ടികൾക്ക് ബലൂണും തൊപ്പിയും  മധുരവും സമ്മാനക്കിറ്റും നൽകി ക്ലാസ്സുകളിൽ സ്വീകരിച്ചിരുത്തി. ചിരിക്കുന്ന മുഖവുമായി അവർ സ്കൂൾ അന്തരീക്ഷം ആസ്വദിച്ചു. ഹരിത വിദ്യാലയമാണിതെന്ന് പ്രഖ്യാപിച്ചു കൊണ്ട് ഓലയിൽ പ്രവേശനോത്സവ ബാനർ. പുലീപ്പി ഹിന്ദു എൽ.പി. സ്കൂളിൽ പ്രവേശനോത്സവം വാർഡ് മെമ്പർ പി.മിഹ്റാബി ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡണ്ട് കെ.ബാബു അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ എ.ശരത്ത്, മാനേജർ പി.സി.ദിനേശൻ, മാതൃസമിതി പ്രസിഡണ്ട് എ. സുഷമ എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപിക സി.വി. സുധാമണി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എൻ. പി. പ്രജേഷ് നന്ദിയും പറഞ്ഞു. പ്രവേശനോത്സവഗാനത്തിന് കുട്ടികൾ ദൃശ്യാവിഷ്കാരം നടത്തി. എൽ. എസ്. എസ് പരീക്ഷാ വിജയത്തിൽ ഉപജില്ലയിൽ ഒന്നാം സ്ഥാനം നേടിയതിൽ ആഹ്ലാദം പ്രകടിപ്പിച്ചു കൊണ്ട് വിജയോത്സവറാലിയും നടത്തി. രക്ഷിതാക്കളുടെ നിറഞ്ഞ സാന്നിധ്യവും ശ്രദ്ധേയമായി.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്