Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL മുല്ലക്കൊടിയിൽ ആയിരം കുലച്ച നേന്ത്രവാഴകള്‍ പൂര്‍ണമായും നശിച്ചു

മുല്ലക്കൊടിയിൽ ആയിരം കുലച്ച നേന്ത്രവാഴകള്‍ പൂര്‍ണമായും നശിച്ചു

മയ്യില്‍: കനത്ത മഴയിലും കാറ്റിലും കര്‍ഷകര്‍ക്ക് തോരാ കണ്ണീര്‍. മയ്യില്‍ മുല്ലക്കൊടി ഗോപാലന്‍ പീടികക്ക് സമീപം വയല്‍ വാടകക്കെടുത്ത് കൃഷി ചെയ്ത കരിങ്കല്‍ക്കുഴിയിലെ ചോയ്യപ്രത്ത് രവീന്ദ്രന്റെ തോട്ടമാണ് നശിച്ചത്. ആയിരത്തോളം വാഴകളാണ് നശിച്ചത്. രണ്ട് ലക്ഷം രൂപയോളം നഷ്ടമുണ്ടായതായി രവീന്ദ്രന്‍ പറഞ്ഞു. പഞ്ചായത്തംഗം എം. അസൈനാര്‍, കൃഷി ഓഫീസര്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.

0/Post a Comment/Comments