Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL ആയുര്‍വ്വേദ ആസ്പത്രികളുടെ ഗുണനിലവാരം ഉയര്‍ത്തല്‍: ശില്പശാല നടത്തി.

ആയുര്‍വ്വേദ ആസ്പത്രികളുടെ ഗുണനിലവാരം ഉയര്‍ത്തല്‍: ശില്പശാല നടത്തി.

ആയുര്‍വേദ ആശുപത്രികളുടെ ഗുണനിലാവരം ഉയര്‍ത്തല്‍ ലക്ഷ്യമിട്ട് എഎച്എംഎ സംഘടിപ്പിച്ച ശില്പശാല സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ.ഇടൂഴി ഉണ്ണിക്കൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു.
മയ്യില്‍: പൊതുജനങ്ങള്‍ക്ക് ആയുര്‍വ്വേദാസ്പത്രികളില്‍ ലഭിക്കുന്ന സേവനങ്ങളുടെ ഗുണനിലാവരം ഉയര്‍ത്തുന്നതിനും അന്താരാഷ്ട്ര നിലവാരത്തിലുള്ള സേവനം ലഭ്യമാക്കാനും ലക്ഷ്യമിട്ട് ആയുര്‍വ്വേദാസ്പത്രികളുടെ ഗുണനിലവാരം ഉയര്‍ത്തല്‍ ശില്പശാല സംഘടിപ്പിച്ചു. ക്വാളിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യ, ആയുര്‍വ്വേദ ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് അസ്സോസിയേഷന്‍ എന്നിവ ചേര്‍ന്നാണ് ശില്പശാല സംഘടിപ്പിച്ചത്. സംസ്ഥാന സെക്രട്ടറി ഡോ. ഇടൂഴി ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. ഡോ. പി.പി.അന്ത്രു അധ്യക്ഷത വഹിച്ചു. ആയുര്‍വ്വേദ മെഡിക്കല്‍ കോളജ് ഉപദേഷ്ടാവ് ഡോ.സി. വേണുഗോപാല്‍, അഡ്മിനിസ്‌ട്രേറ്റര്‍ ഡോ.ഗജേന്ദ്ര തോടേക്കര്‍ എന്നിവര്‍ ക്ലാസ്സിന് നേതൃത്വം നല്‍കി. ഡോ.കെ.പ്രപഞ്ച്, ഡോ. കെ.കേശവന്‍ വേദിരമന എന്നിവര്‍ സംസാരിച്ചു. ഡോ.സത്യപാല്‍, ഡോ. പി.വി.ധന്യ, ഡോ.പ്രപഞ്ച് എന്നിവര്‍ക്ക് ചടങ്ങില്‍ ആദരം നല്‍കി. ശില്പശാല മലപ്പുറം, കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങളിലും നടത്തും.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്