മയ്യില്‍:ജലസേചന വിതരണത്തിന് യോഗ്യമല്ലാത്ത മയ്യില്‍ വലിയ തോട്ടിലെ അഞ്ച് ചെക്ക്ഡാമുകള്‍ പുതുക്കി പണിയണമെന്ന് കര്‍ഷക സംഘം മയ്യില്‍ വില്ലേജ് സമ്മേളനം ആവശ്യപ്പെട്ടു.മയ്യില്‍ സഹകരണ ബേങ്ക് ഹാളില്‍ നടന്ന പരിപാടി സംഘം കേന്ദ്ര കമ്മിറ്റിയംഗം എന്‍.ആര്‍ സക്കീന ഉദ്ഘാടനം ചെയ്തു. വില്ലേജ് പ്രസിഡന്റ് പി.കെ.പ്രഭാകരന്‍ അധ്യക്ഷത വഹിച്ചു. ഇ.പി. രാജന്‍ കണക്കവതരിപ്പിച്ചു. എം.വി.ഓമന, ഡോ. കെ.രാജഗോപാലന്‍, എം.വി.രാധാമണി തുടങ്ങിയവര്‍ സംസാരിച്ചു. ഭാരവാഹികള്‍: സി.കെ.പ്രേമരാജന്‍(പ്രസി) പി.കെ. പ്രഭാകരന്‍, എംെ.വി. രാധാമണി( വൈസ്. പ്രസി) വി.വി.അജീന്ദ്രന്‍(സെക്ര) പി. പുരുഷോത്തമന്‍, എം.സുമേഷ്( ജോ.സെക്ര) ടി.കെ.സത്യന്‍(ഖജാ)
Post a Comment