പാതിരിയാട് മഠത്തില്‍ പ്രവേശിച്ച കുറ്റിയാട്ടൂര്‍ തമ്മേങ്ങാടന്‍ നെയ്യമൃത് സംഘത്തിന്റെ കലശക്കുളി .
മയ്യില്‍: കൊട്ടിയൂര്‍ വൈശാഖോത്സവവുമായി ബന്ധപ്പെട്ട് കുറ്റിയാട്ടൂര്‍ പാതിരിയാട് മഠം ഇനി അഞ്ചുനാള്‍ ശിവമന്ത്രോച്ചാരണത്തില്‍ മുഴുകും. തമ്മേങ്ങാടന്‍ മൂത്ത നമ്പ്യാര്‍ വി.സി. വിജയന്‍ നമ്പ്യാരുടെ നേതൃത്വത്തിലുള്ള 24 അംഗങ്ങളുടെ സംഘം കലശക്കുളിചടങ്ങോടെ പാതിരിയാട് മഠത്തില്‍ പ്രവേശിച്ചു. തന്ത്രി പേര്‍ക്കുണ്ഡി ഇല്ലത്ത് ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തിലാണ് ചടങ്ങുകള്‍. എല്ലാ ദിവസവും അഷ്ടദ്രവ്യ ഗണപതി ഹോമം, ശിവപാര്‍വതി പൂജ, എന്നിവ ത്രികാല പൂജയായി നടക്കും. നിഴലില്‍ക്കൂടലും ഉണ്ടാകും. അഞ്ചിന് ഉച്ചക്ക് കലശംകുളി നടത്തി കളശപാത്രങ്ങളില്‍ നെയ് നിറക്കല്‍ നടത്തി വ്രതക്കാര്‍ കൊട്ടിയൂരേക്ക് കാല്‍ നടയായി മഠത്തില്‍ നിന്ന് യാത്ര തിരിക്കും. ചാവശ്ശേരി, തില്ലങ്കേരി, മണത്തണ ചപ്പാരം എന്നിവിടങ്ങളില്‍ തങ്ങി എട്ടിന് നെയ്യാട്ടം നടത്തും.
Post a Comment