Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL വില്ലുവണ്ടി ഓടിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു: മനീഷ് കണ്ണോത്ത്

വില്ലുവണ്ടി ഓടിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു: മനീഷ് കണ്ണോത്ത്

നാറാത്ത്:  രാജ്യത്ത്  സമാധാനത്തിന്റെ  വില്ലു  വണ്ടി  ഓടിക്കേണ്ട സമയം  അതിക്രമിച്ചിരിക്കുകയാണെന്ന്  കോൺഗ്രസ്സ് നേതാവ്  മനീഷ്  കണ്ണോത്ത്. മഹാത്മാ  അയ്യങ്കാളിയുടെ എൺപത്തി നാലാമത് ചരമവാർഷിക ദിനത്തിൽ നാറാത്ത് ആലിൻകീഴിലെ അയ്യങ്കാളി  പ്രതിമയ്ക്ക്  മുന്നിൽ  നടന്ന  അനുസ്മരണ പരിപാടിയിൽ  സംസാരിക്കുകയായിരുന്നു. മനഃസമാധാനമില്ലാതെയാണ് നാട്ടിൽ ജനങ്ങൾ ദൈനം ദിനം കഴിയുന്നത്. ഒന്നിനുപിറകെ  ഒന്നായി ദുരിതം  അനുഭവിക്കുകയാണ്.  ദീർഘവീക്ഷണവും  വ്യക്തമായ കാഴ്ചപ്പാടും ശക്തമായ  നിയമങ്ങൾ നടപ്പിലാകാത്തതും പ്രശ്നങ്ങൾ വർദ്ധിക്കാൻ  കാരണമാകുന്നു. സമസ്ത  മേഖലകളിലും പല  തരത്തിലുള്ള പ്രശ്നങ്ങളാണ്. അധികാരികളുടെ  കൊള്ളരുതായ്മയാണ്
ഇതിന് പ്രധാനകാരണം. ശാന്തിയും സമാധാനവും ഉള്ള  നാടാണ് ജനങ്ങൾ  ആഗ്രഹിക്കുന്നതെന്നും അതിന്  വേണ്ടി എല്ലാവരും ഒന്നടങ്കം  ശ്രമിച്ചാൽ സാധിക്കുമെന്നും  അദ്ദേഹം അറിയിച്ചു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്