Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL കുറ്റ്യാട്ടൂർ സെൻട്രൽ എൽ.പി. സ്കൂൾ പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു

കുറ്റ്യാട്ടൂർ സെൻട്രൽ എൽ.പി. സ്കൂൾ പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു

കുറ്റ്യാട്ടൂർ കൃഷിഭവന്റെയും, കുറ്റ്യാട്ടൂർ എൽപി സ്കൂളിന്റെയും സംയുക്താഭിമുഖ്യത്തിൽ നടന്ന പരിസ്ഥിതി ദിനാഘോഷം വാർഡ് മെമ്പർ മിനിയുടെ അധ്യക്ഷതയിൽ കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് റജി പി പി ഫലവൃക്ഷത്തൈ നട്ടു കൊണ്ട് ഉദ്ഘാടനം ചെയ്തു. സ്കൂൾ പച്ചക്കറിത്തോട്ടം നടീൽ ഉത്സവവും നടന്നു. സീഡ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ശിഖരത്തിൽ കയ്യൊപ്പ് ചാർത്തൽ പരിപാടിയിൽ മുഴുവൻ കുട്ടികളും പങ്കാളികളായി. പോസ്റ്റർ നിർമ്മാണം, പരിസ്ഥിതി ഗാനാലാപനം ഇവ നടത്തി. വാർഡ് മെമ്പർ മിനി.എ യുടെ അധ്യക്ഷതയിൽ കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി. പി റെജി ഉദ്ഘാടനം നിർവ്വഹിച്ചു. ഒന്നാം വാർഡ് മെമ്പർ യൂസഫ് പാലക്കൽ, മൂന്നാം വാർഡ് മെമ്പർ അനിത കെ. സി, പിടിഎ പ്രസിഡൻറ് എം പി രാജേഷ്, പ്രഥമ അധ്യാപകൻ എ.വിനോദ് കുമാർ,വൈസ് പ്രസിഡൻറ് ഷംസീർ കെ. മികച്ച കർഷകരായി തെരഞ്ഞെടുക്കപ്പെട്ട സുരേഷ് സി, മൂസ എം, പിടിഎ പ്രവർത്തക സമിതി അംഗം സജി എ.കെ, എന്നിവർ സംസാരിച്ചു. കൃഷി ഓഫീസർ സുരേഷ് ബാബു സ്വാഗതവും കുറ്റ്യാട്ടൂർ എൽ പി സ്കൂൾ സ്റ്റാഫ് സെക്രട്ടറി ഹരീഷ് കുമാർ നന്ദിയും പ്രകാശിപ്പിച്ചു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്