Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL കാലവര്‍ഷത്തില്‍ പൊലിഞ്ഞത് 250 ഹെക്ടര്‍ നെല്‍ക്കൃഷി--- ഒന്നാം വിളക്കായി വിത്തെറിഞ്ഞവരാണ് കണ്ണീര്‍ക്കയത്തിലായത്. ഒന്നാം വിള ഇക്കുറി കരക്കണ്ടങ്ങളില്‍ മാത്രം

കാലവര്‍ഷത്തില്‍ പൊലിഞ്ഞത് 250 ഹെക്ടര്‍ നെല്‍ക്കൃഷി--- ഒന്നാം വിളക്കായി വിത്തെറിഞ്ഞവരാണ് കണ്ണീര്‍ക്കയത്തിലായത്. ഒന്നാം വിള ഇക്കുറി കരക്കണ്ടങ്ങളില്‍ മാത്രം

  കാലവര്‍ഷത്തില്‍ പൊലിഞ്ഞത് 250 ഹെക്ടര്‍ നെല്‍ക്കൃഷി---
ഒന്നാം വിളക്കായി വിത്തെറിഞ്ഞവരാണ് കണ്ണീര്‍ക്കയത്തിലായത്.
ഒന്നാം വിള ഇക്കുറി കരക്കണ്ടങ്ങളില്‍ മാത്രം
എം.കെ. ഹരിദാസന്‍.
പടം 19hari30 മയ്യില്‍ ചെറുപഴശ്ശി കടൂര്‍ അരയിടം പാടശേഖരത്തില്‍ വെള്ളം കയറിയ നിലയില്‍
മയ്യില്‍:  കനത്ത കാലവര്‍ഷത്തില്‍ കഷ്ടത്തിലായത് മയ്യില്‍, കുറ്റിയാട്ടൂര്‍ പഞ്ചായത്തുകളിലെ 200 ലധികം നെല്‍ക്കര്‍ഷക കുടുംബം. ഒന്നാം വിളക്കായി കൃഷി ഭവനുകളുടെ നേതൃത്വത്തില്‍ നിലമൊരുക്കി വിത്തെറിഞ്ഞവരുടെ ഞാറുകള്‍ നാല് ദിവസങ്ങളിലായി വെള്ളത്തിനടിയിലാണുള്ളത്. മയ്യില്‍പഞ്ചായത്തില്‍ മാത്രം 180 ഹെക്ടര്‍ നെല്‍കൃഷിയാണ് ഇല്ലാതാകുക.  ഇതില്‍ കടൂര്‍ അരയിടം, മാന്തവയല്‍, ഏന്തിവയല്‍, കയരളം, കീഴാലം, നെല്ലിക്കപ്പാലം, പെരുവങ്ങൂര്‍, മയ്യില്‍ താഴെ  തുടങ്ങിയ പാടശേഖരങ്ങളിലാണ്  വലിയ നഷ്ടമുണ്ടായിട്ടുള്ളത്. കുറ്റിയാട്ടൂരില്‍ നിരത്തുപാലം പഴശ്ശി, മാണിയൂര്‍, പാവന്നൂര്‍ പാടശേഖരങ്ങളിലെ ഞാറുകളും നശിച്ചു. ഒന്നാം വിളക്കു മുമ്പായി മെയ് മാസത്തില്‍ പെയ്ത മഴയില്‍ കര്‍ഷകരുടെ പയര്‍ കൃഷിയും  നശിച്ചിരുന്നു. വേളം പാടശേഖരം പോലുള്ള കരക്കണ്ടങ്ങളില്‍ മാത്രമാണ് ഇക്കുറി ഒന്നാം വിള നെല്‍ക്കൃഷി പ്രാവര്‍ത്തികമാകുക.  കൃഷി ഭവനുകള്‍ മുഖാന്തിരം കര്‍ഷകര്‍ക്ക് വിതരണം ചെയ്ത വിത്തുകള്‍, ട്രാക്ടര്‍ വാടക, കൂലി തുടങ്ങിയ ഇനങ്ങളിലൂടെ  ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്.

 വിള ഇന്‍ഷൂറന്‍സ് നടപടികളില്‍ മാറ്റം വരുത്തണം.
 നെല്‍ക്കൃഷിയില്‍ വിള ഇന്‍ഷൂറന്‍സ്  പ്രാവര്‍ത്തികമാക്കല്‍ വിളവെടുപ്പ് കാലത്തോടു ചേര്‍ന്നാണ്.  വിത്തെറിഞ്ഞതിനു ശേഷമുള്ള വെള്ളപ്പൊക്കം കാരണം ഉണ്ടാകുന്ന വിളനാശം ഇന്‍ഷൂറന്‍സ് പരിധിയില്‍ ഉള്‍പ്പെടുത്താനുള്ള നടപടികള്‍ ഉണ്ടാകണം.
ടി.കെ. ബാലകൃഷ്ണന്‍, സെക്രട്ടറി, അരയിടം പാടശേഖരം, കടൂര്‍.

അരി ഉല്‍പ്പാദക കമ്പനിയുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കും.
 മയ്യില്‍ അരി ഉല്‍പ്പാദക കമ്പനിയുടെ പ്രവര്‍ത്തനങ്ങളെ ഒന്നാം വിള നെല്‍ക്കൃഷിക്കുണ്ടായ തിരിച്ചടി ബാധിക്കും. നെല്ല് സംഭരണം, മൂല്യ വര്‍ധിത ഉല്‍പ്പന്നങ്ങളുടെ നിര്‍മാണം, വിപണനം എന്നിവയെ സാരമായി ബാധിക്കും. നിലവില്‍ രണ്ട് ലക്ഷം കിലോ സ്റ്റോക്ക് മാത്രമാണ് കമ്പനിക്കുള്ളത്. കര്‍ഷകര്‍ക്കായി രണ്ടാം വിള ഊര്‍ജ്ജിതമാക്കാനുള്ള നടപടികള്‍ നടത്തും. മറ്റിടങ്ങളില്‍ നിന്ന് ഞാറ് എത്തിക്കാനുള്ള ശ്രമങ്ങളും നടത്തും.
കെ.കെ. രാമചന്ദ്രന്‍, ചെയര്‍മാന്‍, മയ്യില്‍ അരി ഉല്‍പ്പാദക കമ്പനി.



0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്