Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL കൂടാളി ഹൈസ്ക്കൂൾ എസ് എസ് എൽ സി 1982 പ്രിയം ബാച്ച് സർവ്വീസിൽ നിന്ന് വിരമിച്ച ഗ്രൂപ്പ് മെമ്പർമാർക്ക് ആദരവ് നൽകി

കൂടാളി ഹൈസ്ക്കൂൾ എസ് എസ് എൽ സി 1982 പ്രിയം ബാച്ച് സർവ്വീസിൽ നിന്ന് വിരമിച്ച ഗ്രൂപ്പ് മെമ്പർമാർക്ക് ആദരവ് നൽകി

കൂടാളി - കൂടാളി ഹൈസ്ക്കൂൾ എസ് എസ് എൽ സി 1982 പ്രിയം ബാച്ച് ഈ വർഷം വിരമിച്ച എ.പ്രേമരാജൻ (CRPF), കൂടാളി സർവ്വീസ് സഹകരണ ബേങ്ക് സെക്രട്ടറി ഇ.സജീവൻ, കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവ്വീസ് സഹകരണ ബേങ്ക് അസിസ്റ്റൻ്റ് സെക്രട്ടറി എം.വി.സുശീല, ബ്രാഞ്ച് മാനേജർ കെ.രാമചന്ദ്രൻ, അക്കൗണ്ടൻ്റ് കെ.ഗണേഷ് കുമാർ, പട്ടാന്നൂർ സർവ്വീസ് സഹകരണ ബേങ്കിലെ ചീഫ് അക്കൗണ്ടൻ്റ് പി.വി.വിനോദ് കുമാർ, സംസ്ഥാന സഹകരണ യൂനിയൻ ജീവനക്കാരൻ പി.അശോകൻ എന്നിവർക്ക് ആദരവ് നൽകി. SSLC പരീക്ഷയിൽ എല്ലാ വിഷയത്തിലും A+ വാങ്ങിയ മാളൂസ് സജീവൻ്റെ മകൻ കാർത്തിക്കിനെ അനുമോദിച്ചു. നാടക നടനും പ്രിയം ഗ്രൂപ്പ് അംഗവുമായ ഷജിൽ കുമാർ ചെക്കിക്കുളം ഉൽഘാടനം ചെയ്തു. പ്രിയം ഗ്രൂപ്പ് ചെയർമാൻ ജയരാജൻ അദ്ധ്യക്ഷ്യം വഹിച്ചു. കെ.വി.കൃഷ്ണൻ, ടി. രത്നാകരൻ, അബ്ദുൾ റസാക്, സി.കെ.പ്രദീപൻ, താഹ, ഇ.സജീവൻ, എം.വി.സുശീല, കെ.രാമചന്ദ്രൻ, കെ.ഗണേഷ് കുമാർ, പി.വി. വിനോദ് കുമാർ, പി.അശോകൻ, എ.പ്രേമരാജൻ, കാർത്തിക് എന്നിവർ സംസാരിച്ചു. പ്രിയം ഗ്രൂപ്പ് കൺവീനർ രഘുനാഥൻ സ്വാഗതം പറഞ്ഞു. എം.കെ.രാഗിണി നന്ദി രേഖപ്പെടുത്തി.


0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്