Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL വിഷ്ണുഭാരതീയൻ സ്മാരക പ്രഭാഷണവും സാഹിതീയം ക്യാമ്പും നാളെ

വിഷ്ണുഭാരതീയൻ സ്മാരക പ്രഭാഷണവും സാഹിതീയം ക്യാമ്പും നാളെ

കരിങ്കൽക്കുഴി : കെ.എസ് & എ.സി സാംസ്കാരികോത്സവത്തിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്ന സാഹിതീയം ക്യാമ്പിൻ്റെ ഉദ്ഘാടനവും പ്രമുഖ സ്വാതന്ത്ര്യസമര സേനാനിയും കർഷകപ്രസ്ഥാനത്തിൻ്റെ സ്ഥാപകനുമായ വിഷ്ണുഭാരതീയൻ അനുസ്മരണവും നാളെ (18.05.2025 ഞായർ) നടക്കും. കരിങ്കൽക്കുഴി തിലക് പാർക്കിൽ ഡോ. അനിൽ ചേലേമ്പ്ര സ്മാരകപ്രഭാഷണം നടത്തും. കേരള നവോത്ഥാനം പരിമിതികൾ പ്രതിസന്ധികൾ എന്ന വിഷയത്തിലാണ് പ്രഭാഷണം. 
തുടർന്ന് കവിതയുടെ പുതുവഴികൾ എന്ന വിഷയത്തിൽ കവി വീരാൻകുട്ടി മുഖ്യ പ്രഭാഷണം നടത്തും. അമൃത കേളകം, ഒ എം രാമകൃഷ്ണൻ, രതീശൻ ചെക്കിക്കുളം, ടി.പി. നിഷ തുടങ്ങിയവർ സംവാദത്തിൽ പങ്കെടുക്കും. ഉച്ചയ്ക്ക് ശേഷം കഥയുടെ വർത്തമാനം എന്ന വിഷയത്തിൽ രമേശൻ ബ്ലാത്തൂർ, ഡോ. കെ.വി. സരിത, വി.സുരേഷ്കുമാർ, ഈയ്യ വളപട്ടണം തുടങ്ങിയർ സംവദിക്കും. 4 മണിക്ക് നടക്കുന്ന സമാപന സമ്മേളനത്തിൽ താഹ മാടായി അതിഥിയാവും. സുവർണജൂബിലി ജില്ലാ തല കഥ,കവിത രചനാമത്സരത്തിൻ്റെ വിജയികൾക്ക് രമേശൻ ബ്ലാത്തൂർ സമ്മാന വിതരണം നടത്തും.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്