കൈരളി വായനശാല അരയിടത്തുചിറയും ശാസ്ത്രസാഹിത്യ പരിഷത്ത് കടൂർ യൂനിറ്റും ചേർന്ന് നാട്ടുമാഞ്ചോട്ടിൽ ഇത്തിരിനേരം യുറീക്ക ബാലവേദി ഏകദിനശില്പശാല നടത്തി.
ബാലവേദി സെക്രട്ടറി നിയാ പാർവ്വതി സ്വാഗതം ചെയ്തു. പരിപാടി ബയോഡൈവേഴ്സിറ്റി ബോർഡ് ജില്ലാ കോ-ഓർഡിനേറ്റർ എ.സുഹദ ഉദ്ഘാടനം ചെയ്തു. വി ഒ പ്രഭാകരൻ, പി.സൗമിനി ടീച്ചർ, പി.ശ്രീബിൻ, അക്ഷയ്.പി, ഡോ.രമേശൻ കടൂർ എന്നിവ വിവിധ സെഷനുകൾ കൈകാര്യം ചെയ്തു. പി. കുഞ്ഞിക്കണ്ണൻ, എ.ഗോവിന്ദൻ ഗാന.കെ.കെ, അശോകൻ, രജ്ഞിനി ടീച്ചർ, ശ്രീവിദ്യ, അനസൂയ എന്നിവർ മാമ്പഴാനുഭവങ്ങൾ പറഞ്ഞു. കുട്ടികൾക്ക് മാമ്പഴ പുളിശ്ശേരിയുൾപ്പെടെയുള്ള വിഭവങ്ങൾ കൂട്ടിയുള്ള ഉച്ചഭക്ഷണം കഴിച്ചു. 18 ഇനം മാങ്ങകളുടെ രുചിയറിയാൻ കുട്ടികൾക്ക് അവസരം ലഭിച്ചു. മാങ്ങയുടെ വൈവിധ്യം തിരിച്ചറിയുന്നതിനുള്ള പ്രവർത്തനവും അവതരണവും ചർച്ചയും നടത്തി. വിത്തുൽപാദനത്തെക്കുറിച്ച് ക്ലാസ് വി.ഒ പ്രഭാകരൻ കൈകാര്യം ചെയ്തു.
Post a Comment